വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ശര്‍മ ഒലിയെ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയാക്കി
ശര്‍മ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ച് നേപ്പാള്‍. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുറന്ന് പുറത്താക്കിയ സിപിഎന്‍-യുഎംഎല്‍ ചെയര്മാന് ശര്‍മ ഒലിയെ രാഷ്ട്രപതി ബിദ്യാദേവി ഭഢാരിയാണ് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയത്. നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78(3) പ്രകാരമാണ് ശര്‍മ ഒലിയെ പ്രധാനമന്ത്രിയാക്കിയത്. ഒലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകീട്ട് ഒന്‍പത് മണിക്കുള്ളില്‍ കക്ഷികള്‍ മുന്നോട്ടു വരണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കി പ്രസിഡന്റ് […]

ശര്‍മ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ച് നേപ്പാള്‍. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുറന്ന് പുറത്താക്കിയ സിപിഎന്‍-യുഎംഎല്‍ ചെയര്മാന് ശര്‍മ ഒലിയെ രാഷ്ട്രപതി ബിദ്യാദേവി ഭഢാരിയാണ് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയത്. നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78(3) പ്രകാരമാണ് ശര്‍മ ഒലിയെ പ്രധാനമന്ത്രിയാക്കിയത്.
ഒലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകീട്ട് ഒന്‍പത് മണിക്കുള്ളില്‍ കക്ഷികള്‍ മുന്നോട്ടു വരണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കി പ്രസിഡന്റ് ഉത്തരവ് ഇറക്കിയത്.
അതേസമയം ഒലി മുപ്പത് ദിവസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് നേടണം. ഇതിലും ഒലി പരാജയപ്പെടുകയാണെങ്കില്‍ നേപ്പാള്‍ പൊതു തെരഞ്ഞെടുപ്പിലേക്ക് പോകും.
നേരത്തെ പുഷ്പകമല്‍ ദഹലിന്റെ നേതൃത്വത്തിലുള്ള സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍)ഒലിയുടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 69 കാരനായ ഒലിക്ക് വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടി വന്നത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ബിദ്യാദേവി ഭണ്ഡാരിയുടെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത പ്രത്യേക പാര്‍ലമെന്ററി സെഷനിലാണ് 93 വോട്ടുകള്‍ മാത്രം നേടി കെ പി ശര്‍മ്മ പരാജയപ്പെട്ടത്.
275 അംഗ ജനപ്രതിനിധിസഭയില്‍ കുറഞ്ഞത് 136 വോട്ടുകള്‍ കിട്ടിയാലാണ് ഒലിക്ക് ജയിക്കാന്‍ സാധിക്കൂ. 232 നിയമസഭാംഗങ്ങളാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത്. നാല് അംഗങ്ങള്‍ നിലവില്‍ സസ്പെന്‍ഷനിലായ സഭയില്‍ 124 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ 15 അംഗങ്ങള്‍ നിഷ്പക്ഷത പാലിക്കുകയായിരുന്നു.
- TAGS:
- KP Sharma Oli
- Neppal