Top

‘പുണ്യഭൂമി പത്രത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ച ദേവസ്വം മന്ത്രിക്ക് അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകട്ടെ’; ആശംസിച്ച് കെപി ശശികല

രാധാകൃഷ്ണന്‍ പത്രം ഏറ്റുവാങ്ങുന്ന ഒരു ഫോട്ടോയോടൊപ്പം ഫേസ്ബുക്കിലൂടെയായിരുന്നു കെപി ശശികലയുടെ പ്രതികരണം.

20 May 2021 5:57 AM GMT

‘പുണ്യഭൂമി പത്രത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ച ദേവസ്വം മന്ത്രിക്ക് അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകട്ടെ’; ആശംസിച്ച് കെപി ശശികല
X

രണ്ടാം പിണറായി മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയായ കെ രാധാകൃഷ്ണന് ആശംസയുമായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഹിന്ദുഐക്യവേദി സ്ഥാപകാചാര്യന്‍ സംപൂജ്യ സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ നിന്നും പുണ്യ ഭൂമി പത്രത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത് കെ രാധാകൃഷ്ണനാണെന്നാണ് ശശികല പറയുന്നത്. അതിനാല്‍ തൃപ്പാദങ്ങളുടെ ആഗ്രഹപ്രകാരമുള്ള ദേവസ്വം ഭരണം നടത്താന്‍ ഇദ്ദേഹത്തിന് സ്വാമിജീയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകട്ടെ എന്നാണ് ഹിന്ദുഐക്യവേദിയുടെ ആശംസ. രാധാകൃഷ്ണന്‍ പത്രം ഏറ്റുവാങ്ങുന്ന ഒരു ഫോട്ടോയോടൊപ്പം ഫേസ്ബുക്കിലൂടെയായിരുന്നു കെപി ശശികലയുടെ പ്രതികരണം.

ദളിത് സമുദായത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ ദേവസ്വം വകുപ്പ് ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശശികലയുടെ ആശംസയെത്തിയത്. അതിനാല്‍ തന്നെ ഹിന്ദുഐക്യവേദിയുടെ ഫേസ്ബുക്ക് പോസറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ചയാകുകയായിരുന്നു.

രാധാകൃഷ്ണന്റെ ജാതി സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പറഞ്ഞ് സിനിമാ സംവിധായകരായ രഞ്ജിത്തും രഞ്ജി പണിക്കരും രംഗത്തെത്തിയിരുന്നു. കെ രാധാകൃഷ്ണന്‍ അടിയുറച്ച ഇടതുപക്ഷ ബോധവും മനോഭാവവുമുള്ള വ്യക്തിയാണെന്ന് രഞ്ജിത്ത് പറഞ്ഞു. അദ്ദേഹം വര്‍ഷങ്ങളായി തനിക്ക് അറിയാവുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജാതിയെന്നത് ഇവിടെ വിഷയമല്ല. അദ്ദേഹം ദേവസ്വം വകുപ്പും കൃത്യമായി സൂക്ഷ്മതയോടെ ഭരിക്കുമെന്നും രഞ്ജിത്ത് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. കെ രാധാകൃഷ്ണന്‍ മുന്‍പു വളരെ മികച്ച രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ വഹിച്ച വ്യക്തിയാണെന്ന് രഞ്ജി പണിക്കര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. അദ്ദേഹത്തിന് നല്‍കിയ പുതിയ ചുമതലകള്‍, മികച്ച രീതിയില്‍ വഹിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഇവിടെ അദ്ദേഹത്തിന്റെ ജാതി വിഷയമില്ല, അത് ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ലെന്ന് അദ്ദേഹവും പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ജാതി ചര്‍ച്ചയില്‍ കെ രാധാകൃഷ്ണന്‍ പ്രതികരണമറിയിച്ചിരുന്നു. ചര്‍ച്ചകള്‍ താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. എന്നെ പാര്‍ട്ടി എല്‍പ്പിച്ച് ജോലി അതെന്റെ കഴിവിന് അനുസരിച്ച് നല്ലത് പോലെ ചെയ്യുക എന്നതാണ് ശീലിച്ചത്. തുടര്‍ന്നും അത് അങ്ങനെ തന്നെ ചെയ്യും. ചര്‍ച്ചകള്‍ കാര്യമായി ശ്രദ്ധിച്ചിട്ടില്ല, ചര്‍ച്ച ആവശ്യമില്ല. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കുക എന്ന നിലപാടാണ് സിപിഐഎമ്മും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. അതേ നിലപാടാണ് ഞാനും സ്വീകരിക്കുക. ഇടതുപക്ഷം എല്ലാ മേഖലയിലും പുതിയ കാഴ്ചപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ ഇടതുമുന്നണിയ്ല്‍ വിശ്വാസം അകര്‍പ്പിച്ചു. അത് കാത്തു സൂക്ഷിക്കും. 99 പേരില്‍ മന്ത്രിയാകാന്‍ ശേഷിയുള്ളവരാണ് എല്ലാവരും. 1996ല്‍ എനിക്കൊരു ഭരണ പരിചയവുമുണ്ടായിരുന്നില്ല. അന്ന് ഞാന്‍ പാര്‍ട്ടി ഏരിയ കമ്മറ്റി അംഗമാണ്. ഓരോരുത്തര്‍ക്കും പാര്‍ട്ടി അവസരം നല്‍കുമ്പോള്‍ വളര്‍ന്നുവരാന്‍ ശ്രമിക്കണം. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Next Story