Top

‘ആഴ്ചക്കാഴ്ചയ്ക്ക് എംഎല്‍എയെ മാറ്റാന്‍ കഴിയില്ല’; കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ വേങ്ങരയില്‍ ലീഗ് അനുഭാവി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയെ നേരിടുന്നത് ലീഗ് അനുഭാവി. വേങ്ങരയിലെ മുസ്ലിം ലീഗ് അനുഭാവിയായ കെപി സബാഹാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് പാളയത്തില്‍നിന്നുതന്നെ ഒരാളെത്തിയതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ അറിയിച്ച് എസ്ഡിപിഐയും രംഗത്തെത്തിയിട്ടുണ്ട്. താന്‍ ഇത്രയും കാലം ലീഗിനൊപ്പമാണ് നിന്നതെന്നും ആഴ്ചക്കാഴ്ചയ്ക്ക് എംഎല്‍എയെ തെരഞ്ഞെടുക്കേണ്ടി വരുന്ന ഗതികേടില്‍നിന്നാണ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞതെന്നുമാണ് സബാഹ് പറയുന്നത്. ‘വേങ്ങരക്കാര്‍ക്ക് സ്വന്തമായി ഒരു എംഎല്‍എ വേണം. എംഎല്‍എയെ ആഴ്ചക്കാഴ്ചയ്ക്ക് മാറ്റാന്‍ കഴിയില്ല. അത് ഞങ്ങള്‍ക്ക് […]

23 March 2021 12:45 AM GMT

‘ആഴ്ചക്കാഴ്ചയ്ക്ക് എംഎല്‍എയെ മാറ്റാന്‍ കഴിയില്ല’; കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ വേങ്ങരയില്‍ ലീഗ് അനുഭാവി
X

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയെ നേരിടുന്നത് ലീഗ് അനുഭാവി. വേങ്ങരയിലെ മുസ്ലിം ലീഗ് അനുഭാവിയായ കെപി സബാഹാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് പാളയത്തില്‍നിന്നുതന്നെ ഒരാളെത്തിയതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ അറിയിച്ച് എസ്ഡിപിഐയും രംഗത്തെത്തിയിട്ടുണ്ട്.

താന്‍ ഇത്രയും കാലം ലീഗിനൊപ്പമാണ് നിന്നതെന്നും ആഴ്ചക്കാഴ്ചയ്ക്ക് എംഎല്‍എയെ തെരഞ്ഞെടുക്കേണ്ടി വരുന്ന ഗതികേടില്‍നിന്നാണ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞതെന്നുമാണ് സബാഹ് പറയുന്നത്. ‘വേങ്ങരക്കാര്‍ക്ക് സ്വന്തമായി ഒരു എംഎല്‍എ വേണം. എംഎല്‍എയെ ആഴ്ചക്കാഴ്ചയ്ക്ക് മാറ്റാന്‍ കഴിയില്ല. അത് ഞങ്ങള്‍ക്ക് നാണക്കേടായിരിക്കുകയാണ്. സ്ഥിരമായി വോട്ട് ചെയ്യുന്ന മെഷീനായി മാറി’, സബാഹിന്റെ പ്രതികരണം മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.

തുടര്‍ഭരണം വരുമെന്നാണ് ചാനലുകളിലെ അഭിപ്രായ സര്‍വ്വേകളെല്ലാം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കുഞ്ഞാലിക്കുട്ടി ജയിക്കുകയാണെങ്കില്‍ വീണ്ടും രാജിവെക്കുമെന്നും സബാഹ് പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ ചാടിക്കളിക്കലിനെതിരെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം. ലീഗില്‍നിന്നും പിന്തുണയുണ്ട്. ലീഗിന്റെ സംസ്ഥാന-ജില്ലാ ഭാരവാഗികളുടെ അനുഗ്രഹത്തോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയായതെന്നും സബാഹ് കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐക്കുവേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അഡ്വ സാദിഖ് നടുത്തൊടിയാണ് സബാഹിനെ പിന്തുണച്ച് പിന്മാറുന്നത്. പൊതു സ്ഥാനാര്‍ത്ഥി വന്നാല്‍ പിന്മാറുമെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ എസ്ഡിപിഐ അറിയിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭയില്‍ മത്സരിക്കുന്നതിനോട് അമര്‍ഷമുള്ള യുഡിഎഫ് പ്രവര്‍ത്തകരും കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതില്‍ എതിര്‍പ്പുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരും സബാഹിനെ പിന്തുണച്ചേക്കുമെന്നാണ് മണ്ഡലത്തില്‍നിന്നും ലഭിക്കുന്ന വിവരം.

Next Story