‘മധുര പ്രതികാരം, തിരിച്ചുവരവ്’; കെ.പി രാഹുലിന്റെ ഇഞ്ചുറി ടൈം ഗോളിന് തിളക്കമേറെ

കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കെ.പി രാഹുല്‍ നേടിയ ഗോളില്‍ ചിരവൈരികളായ ബംഗളൂരുവിനെ കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. അവസാന മിനിറ്റില്‍ കേരളാ പോസ്റ്റിലേക്ക് ബംഗുളൂരു താരങ്ങള്‍ നടത്തിയ ആക്രമണം കേരളം ഭംഗിയായി തടയുന്നു. പന്ത് ലഭിച്ചയുടന്‍ ഗാരി ഹൂപ്പറിന്റെ പ്രത്യാക്രമണം, സൂപ്പര്‍ ഫോര്‍വേര്‍ഡ് നീട്ടി നല്കിയ പാസ് കൃത്യമായി രാഹുല്‍ കൃത്യമായി ബംഗളുരു വലയിലേക്ക് അടിച്ചു കയറ്റി. ഗുര്‍പ്രീത് സിംഗ് സന്ധുവിനെ യാതൊരു സാധ്യതയുമില്ലാതെ ഷോട്ടായിരുന്നു കെ.പിയുടേത്.
ഇഞ്ചുറി ടൈമില്‍ രാഹുല്‍ നേടിയ ഗോളിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. മോഹന്‍ ബഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ കേരളം വഴങ്ങിയ ഗോളിലേക്ക് വഴി തുറന്നത് രാഹുലിന്റെ ജാഗ്രതയില്ലായ്മയായിരുന്നു. എളുപ്പത്തില്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയുന്ന പന്ത് രാഹുല്‍ കോര്‍ണര്‍ വഴങ്ങി. ഇതാണ് ഈസ്റ്റ് ബംഗാളിന് സമനില നേടിക്കൊടുത്ത അവസരത്തിലേക്ക് വഴിമാറിയത്. എന്നാല്‍ ബംഗളുരൂവിനെതിരെ രാഹുല്‍ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച ഗോളാണ് ഇന്നലെ ബംഗളൂരുവിനെതിരെ കെ.പി നേടിയത്.
കളിയിലെ കേമനും രാഹുല്‍ തന്നെയായിരുന്നു. 8.64 റേറ്റിംഗ് പോയിന്റാണ് താരം നേടിയത്. തൃശൂര്‍ ജില്ലാ ടീമിന് വേണ്ടി ബൂട്ടണിഞ്ഞാണ് രാഹുല്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കേരളാ അണ്ടര്‍ 14ന് ടീമിന് വേണ്ടി കളിച്ചു. രണ്ട് ഐലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ വിംഗില്‍ സ്ഥാനം, അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും ലീഗില്‍ നേടിയിട്ടുണ്ട്. ഐഎസ്എല്ലിന്റെ ആറാം സീസണിലാണ് ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നത്. സീസണില്‍ ഇതുവരെ 2 ഗോളുകള്‍ നേടിയക്കഴിഞ്ഞു. മൂന്ന് വര്‍ഷം കൂടി താരത്തിന് ബ്ലാസ്റ്റേഴ്സുമായി കരാര്‍ നിലനില്‍ക്കുന്നുണ്ട്.