
യുഎഇയില്‍ വെച്ച് നടന്ന മന്ത്രിതല യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് സ്മിത മേനോനെ പങ്കെടുപ്പിച്ചത് നിയമ വിരുദ്ധമായെന്ന് നയതന്ത്രവിദഗ്ദനും മുന്‍ അംബാസഡറുമായ കെപി ഫാബിയന്‍. വിസിറ്റിംഗ് വിസയിലൂടെയാണ് സ്മിത യുഎഇയിലേക്ക് പോയത്. ഇങ്ങനെ പോയ വ്യക്തി മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തത് കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. കൈരളി ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇ ക്കാര്യം വ്യക്തമാക്കിയത്.
വിസിറ്റിംഗ് വിസയില്‍ എത്തിയവര്‍ ഔദ്യോഗിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഇന്ത്യയിലായാലും കുറ്റം തന്നെയാണ്. ഇതിനെതിരെ നിയമനടപടി നേരിടേണ്ടിവരും. മന്ത്രിമാര്‍ ഔദ്യോഗിക വിദേശയാത്രകള്‍ നടത്തുമ്പോള്‍ ആരൊക്കെയാണ് ഒപ്പം ഉണ്ടാവുകയെന്ന കാര്യത്തില്‍ കൃത്യമായ പട്ടിക തയ്യാറാക്കിയിരിക്ക ണമെന്നും അദ്ദേഹം പറഞ്ഞു.
എത്ര ദിവസത്തേയ്ക്കാണ് യാത്രയെന്നുംവ്യക്തമാക്കണം. ഈ വിവരങ്ങള്‍ ധനവകുപ്പിലേക്ക് പോകും. ഇത്തരം യാത്രകളില്‍ പിആര്‍ ഏജന്‍സി പ്രതിനിധിയെ കൊണ്ടുപോകാറില്ല. ഇതിനെ ധനവകുപ്പിന് ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം കെപി ഫാബിയന്‍ വ്യക്തമാക്കി.