Top

കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട്, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഞായറാഴ്ച പുറത്തുവന്ന കൊവിഡ് കണക്കുകളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ല കോഴിക്കോടാണ്. പ്രതിദിനം അഞ്ഞൂറുമുതല്‍ ആയിരത്തില്‍ ഇരൂനൂറുവരെ രോഗികളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കൂടിച്ചേര്‍ന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുണ്ടായ അശ്രദ്ധയുമാണ് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്നു. […]

11 April 2021 10:24 AM GMT

കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട്, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
X

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഞായറാഴ്ച പുറത്തുവന്ന കൊവിഡ് കണക്കുകളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ല കോഴിക്കോടാണ്. പ്രതിദിനം അഞ്ഞൂറുമുതല്‍ ആയിരത്തില്‍ ഇരൂനൂറുവരെ രോഗികളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കൂടിച്ചേര്‍ന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുണ്ടായ അശ്രദ്ധയുമാണ് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 1243 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതലാണ്. 18 ഹോട്‌സ്‌പോട്ടുകളാണ് ജില്ലയില്‍ നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പുതിയ പ്രഖ്യാപനമിറക്കുകയായിരുന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെയും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെയും എണ്ണം കൂടുകയാണ്. അതേസമയം, പരിശോധന, വാക്‌സിനേഷന്‍ നിരക്കുകള്‍ കുറയുകയാണെന്നും ജില്ലാ കളക്ടര്‍ പറയുന്നു.

പുതിയ നിയന്ത്രണങ്ങള്‍:

  • കണ്ടെന്‍മെന്റെ സോണുകളില്‍ കൂടിച്ചേരലുകള്‍ക്ക് അനുമതിയില്ല.
  • ബീച്ചുകള്‍, ഡാമുകള്‍ തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ചുമണിക്കുശേഷം പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കും. കൂടുതല്‍ സന്ദര്‍ശകരെത്തിയാല്‍ ബീച്ച് അടച്ചിടും.
  • പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദ സഞ്ചാരമേഖലകളില്‍ ഒരേസമയം 200 പേരില്‍ കൂടുതല്‍ ഉണ്ടായിരിക്കാന്‍ പാടില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
  • കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പരിഗണിക്കപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ 100 കിടക്കയില്‍ കുറയാത്ത ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉടന്‍ തന്നെ സജ്ജമാക്കണം.
  • കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ സാധ്യമായ എണ്ണം കിടക്കകളോടെയുള്ള ചികിത്സാസംവിധാനം ഉറപ്പുവരുത്തണം.
  • ജനങ്ങള്‍ കൂടിച്ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നു, മാസ്‌ക് ഉള്‍പ്പടെയുള്ള പ്രാഥമിക സുരക്ഷാ നടപടികള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുക.
  • അതിനായി ഓരോ പൊലീസ് സ്‌റ്റേഷനുകളും എഎസ്‌ഐ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പെട്രോളിംഗ് സംഘത്തെ രൂപപ്പെടുത്തുകയും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം.
  • മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും ഇക്കാര്യത്തില്‍ പൊലീസ് ശ്രദ്ധ പതിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ച നിയന്ത്രണങ്ങളനുസരിച്ച് അടുത്ത രണ്ടാഴ്ചയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കും.

ആരാധനാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണം. ആരാധനാലയങ്ങളില്‍ 100 ല്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടില്ല. 10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉണ്ടാവണം.

വിവാഹ ചടങ്ങുകള്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങളിലായി നടത്തുന്നത് കര്‍ശനമായും തടയും. 200 പേര്‍ക്ക് മാത്രമേ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു. അടച്ചിട്ട മുറികളിലാണെങ്കില്‍ 100 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.

ചടങ്ങുകളുടെ വിവരങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതുവാഹനങ്ങളില്‍ ഇരുന്ന് മാത്രമേ യാത്ര ചെയ്യാനാകൂ. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കാതിരുന്നാല്‍ നിയമനടപടി സ്വീകരിക്കും. പ്രായമായവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക.

മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. 30 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമവും ഇന്ത്യന്‍ പീനല്‍ കോഡും പ്രകാരം ഒരു വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷയായിരിക്കും ലഭിക്കുക.

Next Story