‘കോഴിക്കോട് പിടിച്ചെടുത്ത സ്‌ഫോടക വസ്തു കിണര്‍ പണിക്കുള്ളത്’: കസ്റ്റഡിയിലെടുത്ത യാത്രക്കാരി

കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തു കിണര്‍ പണിക്കുള്ളതാണെന്ന് കസ്റ്റഡിയില്‍ എടുത്ത യുവതി. സിആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്ത ചെന്നൈ സ്വദേശിയായ യുവതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ o2685 നമ്പറില്‍ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.

സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചെന്നൈയില്‍ നിന്നും തലശേരിക്ക് പോയ യാത്രക്കാരിയെ ആണ് പിടികൂടിയത്. യുവതി ഇരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത.്

Latest News