Top

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഐബിയുടെ പരിശോധനയില്‍ കണ്ടെത്തി. നഗരത്തിന്റെ നാല് കേന്ദ്രങ്ങളിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഒരാളെ ഐബി കസ്റ്റഡിയിലെടുത്തു. തീവ്രവാദബന്ധമടക്കമുളള സാധ്യതകള്‍ ഐബി വിശദമായി പരിശോധിച്ച് വരികയാണ്. ഐബിയുടെ നേതൃത്വത്തില്‍ രാവിലെ തുടങ്ങിയ പരിശോധയിലാണ് കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. ചിന്താവളപ്പ്, എലത്തൂര്‍, നല്ലളം, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന. വെള്ളിമാട്കുന്നില്‍ നിന്നും ഒരാളെ ഐബി കസ്റ്റഡിയിലെടുത്തു. കൊളത്തറ സ്വദേശി ജുറൈസാണ് കസ്റ്റഡിയില്‍. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടെലികോം മന്ത്രാലയത്തെ […]

1 July 2021 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; ഒരാള്‍ കസ്റ്റഡിയില്‍
X

കോഴിക്കോട് നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഐബിയുടെ പരിശോധനയില്‍ കണ്ടെത്തി. നഗരത്തിന്റെ നാല് കേന്ദ്രങ്ങളിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഒരാളെ ഐബി കസ്റ്റഡിയിലെടുത്തു. തീവ്രവാദബന്ധമടക്കമുളള സാധ്യതകള്‍ ഐബി വിശദമായി പരിശോധിച്ച് വരികയാണ്.

ഐബിയുടെ നേതൃത്വത്തില്‍ രാവിലെ തുടങ്ങിയ പരിശോധയിലാണ് കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. ചിന്താവളപ്പ്, എലത്തൂര്‍, നല്ലളം, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന. വെള്ളിമാട്കുന്നില്‍ നിന്നും ഒരാളെ ഐബി കസ്റ്റഡിയിലെടുത്തു. കൊളത്തറ സ്വദേശി ജുറൈസാണ് കസ്റ്റഡിയില്‍. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടെലികോം മന്ത്രാലയത്തെ അറിയിക്കാതെ വിദേശകോളുകളടക്കം അളുകളില്‍ എത്തിച്ചുവെന്നാണ് വിവരം.

സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ ഇടപാടും തീവ്രവാദ ബന്ധങ്ങളടക്കമുള്ള സാധ്യതകളും ഐബി പരിശോധിച്ച് വരികയാണ്. കെട്ടിടങ്ങളില്‍ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തും. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിട ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ വെള്ളിമാട് കുന്നില്‍ വാടകക്കെടുത്തത്. കേബിള്‍നെറ്റ് വര്‍ക്കാനെന്ന പേരിലായിരുന്നു കടയെടുത്തത്. കടയില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമെ വരാറുള്ളൂവെന്നും കെട്ടിട ഉടമകള്‍ പറയുന്നുണ്ട്. അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മുറികള്‍ വാടകക്കെടുത്തത്. ഇയാളുടെ പ്രവര്‍ത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകള്‍ക്ക് പോലും വ്യക്തമായ വിവരമില്ല. കടയില്‍ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Next Story