കെഎം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ്; 17 ന് ഹാജരാവണം
മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ് അയച്ചു. ഡിസംബര്‍ 17ന് ഹാജരാകണം എന്ന് അറിയിച്ചുകൊണ്ടാണ് നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ് ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്പറേഷന് സര്‍വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകണം നല്‍കണം. ആശയുടെ പേരിലാണ് ഭൂമി വാങ്ങിയത്. ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയും എംകെ മുനീറിന്റെ ഭാര്യ നഫീസയെ കഴിഞ്ഞ […]

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ് അയച്ചു. ഡിസംബര്‍ 17ന് ഹാജരാകണം എന്ന് അറിയിച്ചുകൊണ്ടാണ് നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്
ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്പറേഷന് സര്‍വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകണം നല്‍കണം. ആശയുടെ പേരിലാണ് ഭൂമി വാങ്ങിയത്.
ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയും എംകെ മുനീറിന്റെ ഭാര്യ നഫീസയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. കെഎം ഷാജിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നഫീസയെ ഇഡി ചോദ്യം ചെയ്യുന്നത്. ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്ന പരാതിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ഭൂമി ഇടപാടില്‍ എംകെ മുനീറിനും പങ്കുണ്ടെന്നായിരുന്നു ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസിന്റെ പരാതി. വേങ്ങേരിയിലെ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നാണ്. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെ ഭാര്യ കെഎം ആശ, മുനീറിന്റെ ഭാര്യ നഫീസ എന്നിവരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു.