
കെഎം ഷാജി എംഎല്‍എയുടെ വീടിന്റെ പ്ലാനിലെ ക്രമക്കേടുകള്‍ തിരുത്താനുള്ള അപേക്ഷ തള്ളി കോഴിക്കോട് കോര്പ്പറേഷന്. അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി കോര്പ്പറേഷന് നേരത്തെ നോട്ടീസയച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കോര്‍പ്പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ പിഴവുകള്‍ മാറ്റിയ ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്നാണ് കോര്പ്പറേഷന് ഷാജിയെ അറിയിച്ചിരിക്കുന്നത്.
കെഎംഷാജിയുടെ വേങ്ങേരിയിലുള്ള വീടിന്റെ നിര്‍മ്മാണത്തിലാണ് കോര്പ്പറേഷന് ചട്ടലംഘനം കണ്ടെത്തിയത്. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കോര്പ്പറേഷന് കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎംഷാജി പ്ലാന്‍ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്. അപേക്ഷയില്‍ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും നല്‍കണമെന്നുമാണ് കോര്പ്പറേഷന് ഷാജിയെ അറിയിച്ചിരിക്കുന്നത്.