Top

സര്‍ക്കാര്‍ തീരുമാനമേ നടപ്പാക്കൂ, സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കളക്ടറുടെ മുന്നറിയിപ്പ്; തുറക്കാന്‍ ഉറപ്പിച്ച് വ്യാപാരികള്‍

സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കോഴിക്കോട് കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി വ്യക്തമാക്കി. ഇക്കാര്യം കര്‍ശനമായി വ്യാപാരികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ‘ബിജെപിയുമായി ബന്ധമുള്ള കേസല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന പണമാണെങ്കില്‍ കണ്ടു പിടിക്കട്ടെ’: ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന്‍ വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ നിയമപരമായി നീക്കങ്ങളോട് നേരിടുമെന്നും കളക്ടര്‍ […]

14 July 2021 2:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ തീരുമാനമേ നടപ്പാക്കൂ, സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കളക്ടറുടെ മുന്നറിയിപ്പ്; തുറക്കാന്‍ ഉറപ്പിച്ച് വ്യാപാരികള്‍
X

സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കോഴിക്കോട് കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി വ്യക്തമാക്കി. ഇക്കാര്യം കര്‍ശനമായി വ്യാപാരികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

‘ബിജെപിയുമായി ബന്ധമുള്ള കേസല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന പണമാണെങ്കില്‍ കണ്ടു പിടിക്കട്ടെ’: ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന്‍

വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ നിയമപരമായി നീക്കങ്ങളോട് നേരിടുമെന്നും കളക്ടര്‍ അറിയിച്ചു.

മലയാള സിനിമ ഷൂട്ടിങ്ങ് തെലുങ്കാനയിലേക്ക്; കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കണമെന്ന് ഫെഫ്ക

എന്നാല്‍ നാളെ രാവിലെ മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി അറിയിച്ചു. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗത്തിന് ശേഷം സമിതി പ്രതികരിച്ചു. പെരുന്നാള്‍ വരെ കടകള്‍ തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Next Story