കെകെ ലതിക, പി സതീദേവി; കാനത്തില്‍ ജമീലക്ക് പകരം പരിഗണനയില്‍ രണ്ട് പേരുകള്‍
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതുവരേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി ഒഴിഞ്ഞുകിടക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നീളുന്നത്. ഒന്നരമാസമായി പദവി ഒഴിഞ്ഞുകിടക്കുകയാണ്. ‘കോടതിയില്‍ മാണിയുടെ പേര് പറഞ്ഞിട്ടില്ല; പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചു’; സഭയില്‍ നടന്നത് യുഡിഎഫ് സര്‍ക്കാരിനെതിരായ സമരമെന്ന് എ വിജയരാഘവന് കാനത്തില്‍ ജമീല മത്സരിച്ച നെന്മണ്ട ഡിവിഷനില്‍ പ്രമുഖരായ രണ്ട് നേതാക്കളുടെ പേരാണ് ഉയരുന്നത്. മുന്‍ എംഎല്‍എ കെകെ ലതിക, മുന്‍ എംപി […]
6 July 2021 1:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതുവരേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി ഒഴിഞ്ഞുകിടക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നീളുന്നത്. ഒന്നരമാസമായി പദവി ഒഴിഞ്ഞുകിടക്കുകയാണ്.
കാനത്തില്‍ ജമീല മത്സരിച്ച നെന്മണ്ട ഡിവിഷനില്‍ പ്രമുഖരായ രണ്ട് നേതാക്കളുടെ പേരാണ് ഉയരുന്നത്. മുന്‍ എംഎല്‍എ കെകെ ലതിക, മുന്‍ എംപി പി സതീദേവി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. നിലവില്‍ വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദനാണ് പ്രസിഡണ്ടിന്റെ ചുമതല. എന്നാല്‍ ചട്ടം അനുസരിച്ച് ഇത് അധികകാലം നീട്ടികൊണ്ടുപോകാന്‍ കഴിയില്ല.
എന്നാല്‍ വരണാധികാരി സമയം നിശ്ചയിച്ചാല്‍ പുതിയ പ്രസിഡണ്ടിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി അറിയിച്ചു. നിലവില്‍ എല്‍ഡിഎഫിന് 18 ഉം യുഡിഎഫിന് 9 സീറ്റുമാണുള്ളത്.