കോഴിക്കോട് ഡിസിസി പ്രസിഡണ്ടായി മിടുക്കര്‍ വരട്ടെയെന്ന് മുരളീധരന്; സാധ്യതാ പട്ടികയില്‍ ഇവര്‍
കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മിടുക്കരായ ചെറുപ്പക്കാര്‍ വരട്ടെയെന്ന് വടകര എംപി കെ മുരളീധരന്. ഇത് പരീക്ഷണത്തിനുള്ള സമയമല്ലെന്നും ഗ്രൂപ്പ് വീതം വെപ്പ് ഇനി ഉണ്ടാവില്ലെന്നും മുരളീധരന് പറഞ്ഞു. ‘ഇനി ഒരു പരീക്ഷണത്തിന് സമയമില്ല. പാര്‍ട്ടി വലിയൊരു വെല്ലുവിളി നേരിടുമ്പോള്‍ അതിനെ നേരിടാന്‍ കരുത്തുള്ള നേതൃത്വം ഉണ്ടാവണം. അല്ലാതെ ഗ്രൂപ്പിന്റെ പേരിലുള്ള വീതംവെപ്പ് ഇനി ഉണ്ടാവില്ല. ചെറുപ്പം ആയിരിക്കണം.’ കെ മുരളീധരന് പറഞ്ഞു. ‘മാണി അഴിമതിക്കാരന്’; സിപിഐഎം വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ മാണി; ‘വിഷയം യുഡിഎഫ് […]
6 July 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മിടുക്കരായ ചെറുപ്പക്കാര്‍ വരട്ടെയെന്ന് വടകര എംപി കെ മുരളീധരന്. ഇത് പരീക്ഷണത്തിനുള്ള സമയമല്ലെന്നും ഗ്രൂപ്പ് വീതം വെപ്പ് ഇനി ഉണ്ടാവില്ലെന്നും മുരളീധരന് പറഞ്ഞു.
‘ഇനി ഒരു പരീക്ഷണത്തിന് സമയമില്ല. പാര്‍ട്ടി വലിയൊരു വെല്ലുവിളി നേരിടുമ്പോള്‍ അതിനെ നേരിടാന്‍ കരുത്തുള്ള നേതൃത്വം ഉണ്ടാവണം. അല്ലാതെ ഗ്രൂപ്പിന്റെ പേരിലുള്ള വീതംവെപ്പ് ഇനി ഉണ്ടാവില്ല. ചെറുപ്പം ആയിരിക്കണം.’ കെ മുരളീധരന് പറഞ്ഞു.
എംപി എന്ന കപ്പാസിറ്റി വെച്ച് ആരെയെങ്കിലും തള്ളാനോ കൊള്ളാനോ താന്‍ തയ്യാറല്ലെന്നും തെരഞ്ഞെടുക്കുന്ന വ്യക്തി എല്ലാവര്ക്കും സ്വീകാര്യനായിരിക്കണമെന്നും എംപി കൂട്ടിചേര്‍ത്തു.
ഐഗ്രൂപ്പില്‍ എന്‍ സുബ്രഹ്മണ്യന്, കെ പ്രവീണ്‍കുമാര്‍, പിഎം നിയാസ്, കെപി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയരുന്നുണ്ട്.
ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍; വിജ്ഞാപനം പുറത്തിറക്കി രാഷ്ടപ്രതി
സംസ്ഥാന കോണ്‍ഗ്രസിലെ പുനസംഘടനയെ കുറച്ച് ചര്‍ച്ച നടത്തുന്നതിന് വേണ്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ദില്ലിയിലെത്തിയിരിക്കുകയാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, താരിഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി സുധാകരന് കൂടിക്കാഴ്ച നടത്തും. പുനഃസംഘടനയില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് രാഷ്ട്രീയകാര്യ സമിതി എടുത്ത തീരുമാനങ്ങള്‍ സുധാകരന് നേതാക്കളെ ധരിപ്പിക്കും. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തന മികവ് പരിഗണിച്ച് പാര്‍ട്ടി പുനഃസംഘടന നടത്താനാണ് കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ഈ മാസം അവസാനത്തോടെ കെപിസിസി, ഡിസിസി പുനസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.