Top

ക്യാരിയറാണെന്ന് സമ്മതിച്ച് കൊയിലാണ്ടിയിലെ പ്രവാസി; ആക്രമണം കടത്തിയ സ്വര്‍ണ്ണം കൊടുവള്ളിയിലെത്തിക്കാത്തതിനാല്‍

കൊയിലാണ്ടിയില്‍ നിന്നും ഇന്നലെ തട്ടികൊണ്ടുപോയ പ്രവാസി സ്വര്‍ണകടത്ത് സംഘത്തിലെ ക്യാരിയര്‍. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കിടയിലെ ഇടനിലക്കാരനെന്ന് സംശിക്കപ്പെടുന്ന അഷ്‌റഫ് റിയാദില്‍ നിന്നും സ്വര്‍ണ്ണം കൊണ്ടുവന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ രാവിലെ കൊയിലാണ്ടിയിലെ ഊരള്ളൂരിലെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ അഷറഫിനെ ദേഹമാസകലം പരിക്കേല്പിച്ചാണ് അക്രമിസംഘം ഇന്ന് പുലര്‍ച്ചെ കുന്ദമംഗലത്ത് ഉപേക്ഷിച്ചത്. കുന്ദമംഗലം പൊലിസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഷറഫിന്റെ ഇടത് കാല്‍ ഒടിഞ്ഞ നിലയിലും ശരീരമാസകലം ബ്ലേഡ് കൊണ്ട് പോറിയതിന്റെ അടയാളവുമുണ്ട്. തട്ടികൊണ്ടുപോകല്‍ സംഘം […]

14 July 2021 2:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്യാരിയറാണെന്ന് സമ്മതിച്ച് കൊയിലാണ്ടിയിലെ പ്രവാസി; ആക്രമണം കടത്തിയ സ്വര്‍ണ്ണം കൊടുവള്ളിയിലെത്തിക്കാത്തതിനാല്‍
X

കൊയിലാണ്ടിയില്‍ നിന്നും ഇന്നലെ തട്ടികൊണ്ടുപോയ പ്രവാസി സ്വര്‍ണകടത്ത് സംഘത്തിലെ ക്യാരിയര്‍. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കിടയിലെ ഇടനിലക്കാരനെന്ന് സംശിക്കപ്പെടുന്ന അഷ്‌റഫ് റിയാദില്‍ നിന്നും സ്വര്‍ണ്ണം കൊണ്ടുവന്നതായും പൊലീസിന് വിവരം ലഭിച്ചു.

ഇന്നലെ രാവിലെ കൊയിലാണ്ടിയിലെ ഊരള്ളൂരിലെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ അഷറഫിനെ ദേഹമാസകലം പരിക്കേല്പിച്ചാണ് അക്രമിസംഘം ഇന്ന് പുലര്‍ച്ചെ കുന്ദമംഗലത്ത് ഉപേക്ഷിച്ചത്. കുന്ദമംഗലം പൊലിസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഷറഫിന്റെ ഇടത് കാല്‍ ഒടിഞ്ഞ നിലയിലും ശരീരമാസകലം ബ്ലേഡ് കൊണ്ട് പോറിയതിന്റെ അടയാളവുമുണ്ട്.

തട്ടികൊണ്ടുപോകല്‍ സംഘം മാവൂരില്‍ എത്തിച്ച് മര്‍ദ്ദിച്ചുവെന്ന് അഷറഫ് പൊലീസിന് മൊഴി നല്‍കി. കണ്ണ് കെട്ടി കൊണ്ടുപോയതിനാല്‍ ആരാണ് തട്ടികൊണ്ടുപോയതെന്ന് അറിയില്ലെന്നാണ് അഷറഫിന്റെ മൊഴി.

അഷറഫ് സ്വര്‍ണം കൊണ്ടുവന്നിരുന്നു എന്നും ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്നാരോപിച്ചാണ് തട്ടിക്കൊണ്ട് പോയതെന്നും സഹോദരന്‍ സിദ്ദീഖ് ഇന്നലെ കൊയിലാണ്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ വടകര റൂറല്‍ എസ്പി യുടെ നിര്‍ദേശപ്രകാരം വടകര ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് അഷറഫിനെ കണ്ടെത്തിയത്.

ക്യാരിയറായി പ്രവര്‍ത്തിച്ചുവെന്ന അഷറഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസും അഷറഫിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് സുചന. കൊടുവള്ളി സംഘമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നും സൂചനയുണ്ട്.

അടുത്തിടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ അഷറഫിന് നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അഷറഫിനെ ചോദ്യം ചെയ്യുന്നതിലൂടെ കള്ളക്കടത്ത് സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ‘ബിജെപിയുമായി ബന്ധമുള്ള കേസല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന പണമാണെങ്കില്‍ കണ്ടു പിടിക്കട്ടെ’: ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന്‍

Next Story