‘ഇടത് മുന്നണി വിടുമെന്ന വാര്‍ത്തകള്‍ വ്യാജം’; കുന്നത്തൂരില്‍ തന്നെ മത്സരിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്
കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി കുന്നത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് താനായിരിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്. മറിച്ചുള്ള വാര്‍ത്തകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പടച്ച് വിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം. തന്നെയും തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുന്നത്തൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കുന്ന കാര്യത്തെ കുറിച്ച് തനിക്കറിയില്ല. അത്തരമൊരു ആലോചന എല്‍ഡിഎഫില്‍ ഇല്ല. ആര്‍എസ്പി ലെനിനിസ്റ്റിനെ ഘടക കക്ഷിയാക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാവണമെന്നും […]

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി കുന്നത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് താനായിരിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്. മറിച്ചുള്ള വാര്‍ത്തകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പടച്ച് വിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം.
തന്നെയും തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുന്നത്തൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കുന്ന കാര്യത്തെ കുറിച്ച് തനിക്കറിയില്ല. അത്തരമൊരു ആലോചന എല്‍ഡിഎഫില്‍ ഇല്ല. ആര്‍എസ്പി ലെനിനിസ്റ്റിനെ ഘടക കക്ഷിയാക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാവണമെന്നും കോവൂര്‍ കുഞ്ഞുമോന് ആവശ്യപ്പെട്ടു.
2001 മുതല്‍ കുന്നത്തൂര്‍ മണ്ഡലം കോവൂര്‍ കുഞ്ഞുമോനൊപ്പമാണ്. കൊല്ലം ജില്ലയെ ഇടതുകോട്ടയാക്കി മാറ്റുന്നതില്‍ സ്ഥിരത പുലര്‍ത്തിയ ഒരു മണ്ഡലം കൂടിയാണ് കുന്നത്തൂര്‍. അതേസമയം ആര്‍എസ്പി ലെനിനിസ്റ്റ് പിളര്‍പ്പിന്റെ വഴിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം
അതേസമയം കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന് മത്സരിച്ചാല്‍ എതിര് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സംസ്ഥാന സെക്രട്ടറി എസ് ബലദേവ് വ്യക്തമാക്കി. ആര്‍എസ്പി (എല്‍)ന് കുന്നത്തൂര്‍ സീറ്റ് വേണ്ടതില്ലെന്ന് കാട്ടി എസ് ബലദേവ് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് കത്ത് നല്‍കുകയും ചെയ്തിരുന്നു. സംവരണ സീറ്റായ കുന്നത്തൂര്‍ ഏറ്റെടുത്ത് പകരം ഏതെങ്കിലും ജനറല്‍ സീറ്റ് പാര്‍ട്ടിക്കായി നല്‍കണമെന്നായിരുന്നു എസ് ബലദേവ് കത്തിലൂടെ ആവശ്യപ്പെട്ടത്.
ഇതിനിടെ ബലദേവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കുഞ്ഞുമോന് അവകാശപ്പെട്ടു. എന്നാല്‍ തന്നെ പുറത്താക്കിയിട്ടില്ലെന്നും ഇപ്പോഴും സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്നുമാണ് ബലദേവിന്റെ പ്രതികരണം.