Top

മോശമായി പോയി, വിവാഹം സ്വകാര്യതയെന്ന് കൊടിക്കുന്നിലിനോട് കുഞ്ഞുമോന്‍; ‘കല്യാണം തെരഞ്ഞെടുപ്പിന് ശേഷം’

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിവാഹപരാമര്‍ശത്തിനെതിരെ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത്. വിവാഹജീവിതം ഒരാളുടെ സ്വകാര്യതയാണെന്നും അതിനെ സോഷ്യല്‍മീഡിയയിലൂടെ അപഹസിച്ചത് ശരിയായില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. കൊടുക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ മോശമായി പോയെന്നും കുഞ്ഞുമോന്‍ പ്രതികരിച്ചു. കുഞ്ഞുമോന്‍ പറഞ്ഞത് ഇങ്ങനെ: ”കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോശമായി പോയി. വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത് ശരിയല്ല. വിവാഹജീവിതം ഒരാളുടെ സ്വകാര്യതയാണ്. അതിനെ സമൂഹമധ്യത്തില്‍ അപഹസിച്ചത് ശരിയായില്ല.” നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താന്‍ വിവാഹം കഴിക്കുമെന്നും കുഞ്ഞുമോന്‍ […]

9 March 2021 7:02 AM GMT

മോശമായി പോയി, വിവാഹം സ്വകാര്യതയെന്ന് കൊടിക്കുന്നിലിനോട് കുഞ്ഞുമോന്‍; ‘കല്യാണം തെരഞ്ഞെടുപ്പിന് ശേഷം’
X

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിവാഹപരാമര്‍ശത്തിനെതിരെ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത്. വിവാഹജീവിതം ഒരാളുടെ സ്വകാര്യതയാണെന്നും അതിനെ സോഷ്യല്‍മീഡിയയിലൂടെ അപഹസിച്ചത് ശരിയായില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. കൊടുക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ മോശമായി പോയെന്നും കുഞ്ഞുമോന്‍ പ്രതികരിച്ചു.

കുഞ്ഞുമോന്‍ പറഞ്ഞത് ഇങ്ങനെ: ”കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോശമായി പോയി. വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത് ശരിയല്ല. വിവാഹജീവിതം ഒരാളുടെ സ്വകാര്യതയാണ്. അതിനെ സമൂഹമധ്യത്തില്‍ അപഹസിച്ചത് ശരിയായില്ല.” നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താന്‍ വിവാഹം കഴിക്കുമെന്നും കുഞ്ഞുമോന്‍ പറഞ്ഞു. ”വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്രയും നാള്‍ വിവാഹം വേണ്ടെന്ന് വച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വിവാഹം കഴിക്കുന്നത് സജീവ പരിഗണനയിലുണ്ട്. വിവാഹം കഴിക്കാതിരുന്നതിന്റെ പേരില്‍ നഷ്ടബോധമൊന്നുമില്ല. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും കൂടുതല്‍ സമയം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രധാനം തെരഞ്ഞെടുപ്പാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ”

കുന്നത്തൂര്‍ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്ത് കുഞ്ഞുമോന് വിവാഹം കഴിക്കാന്‍ അവസരം ഒരുക്കി കൊടുക്കുമെന്നാണ് കഴിഞ്ഞദിവസം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ച ശേഷമേ വിവാഹം കഴിക്കൂയെന്ന് പറയുന്ന കുഞ്ഞുമോനെ തോല്‍പ്പിച്ച് കായല്‍ യുഡിഎഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശുദ്ധീകരിക്കുന്നതോടെ കുഞ്ഞുമോന് വിവാഹം കഴിക്കാമെന്നും കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചിരുന്നു.

2016ല്‍ നിയമസഭയിലും കുഞ്ഞുമോന്റെ വിവാഹം ചര്‍ച്ചയായിരുന്നു. ശാസ്താംകോട്ട കായല്‍ തന്റെ കാമുകിയാണെന്നു അതിനെ സുന്ദരിയായി സംരക്ഷിച്ച ശേഷമേ വിവാഹം കഴിക്കൂയെന്നാണ് കുഞ്ഞുമോന്‍ സഭയില്‍ പറഞ്ഞത്. കായലിന്റെ കാര്യം സര്‍ക്കാര്‍ ഏറ്റു, കുഞ്ഞുമോന്‍ വിവാഹം കഴിക്കൂയെന്നാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്തുണച്ചിരുന്നു.

Next Story