
തങ്ങളെയും ഇടതുമുന്നണിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം എല്‍ഡിഎഫ് നേതൃത്വത്തിന് കത്തുനല്‍കി,
യുഡിഎഫ് വിട്ടെത്തിയ ജോസ് കെ മാണിക്കൊപ്പം ആര്‍എസ്പി( എല്‍)നെയും മുന്നണിയുടെ ഭാഗമാക്കണമെന്നാണ് ആവശ്യം. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കത്ത് നല്‍കിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇടതുമുന്നണിക്കൊപ്പമാണ് തങ്ങളുടെ പാര്‍ട്ടി നില്‍ക്കുന്നത്. തങ്ങളെയും മുന്നണിയിലേക്ക് സ്വീകരിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേ ആവശ്യവുമായി കോവൂര്‍ കുഞ്ഞുമോന് നേരത്തെയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനങ്ങളെത്തിരുന്നില്ല
- TAGS:
- Kovoor Kunjumon
- LDF
- RSP(L)
Next Story