തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച കൊവിഡ് ആശുപത്രി പൂട്ടിച്ച് ആരോഗ്യ വകുപ്പ്
തൃശൂര്‍ വല്ലച്ചിറയില്‍ ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച കൊവിഡ് ആശുപത്രി പൂട്ടിച്ചു. ശാന്തിഭവന് പാലിയേറ്റിവ് ആശുപത്രിക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ആശുപത്രി പൂട്ടിച്ച് വകുപ്പുതല നടപടിയുമായി മുന്നോട്ടുപോയത്. കൊവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശുപത്രിക്ക് വീഴ്ച്ചയുണ്ടായതായും ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒന്‍പത് കൊവിഡ് രോഗികളാണ് […]
2 Jun 2021 5:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍ വല്ലച്ചിറയില്‍ ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച കൊവിഡ് ആശുപത്രി പൂട്ടിച്ചു. ശാന്തിഭവന് പാലിയേറ്റിവ് ആശുപത്രിക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ആശുപത്രി പൂട്ടിച്ച് വകുപ്പുതല നടപടിയുമായി മുന്നോട്ടുപോയത്.
കൊവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശുപത്രിക്ക് വീഴ്ച്ചയുണ്ടായതായും ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒന്‍പത് കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ആശുപത്രിയിലുള്ള മറ്റ് രോഗികളേയും സര്‍ക്കാര്‍ ആശുപത്രിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
ALSO READ: സി.കെ ജാനുവിന് കോടികള്‍ നൽകാമെന്ന സുരേന്ദ്രന്റെ ഉറപ്പ് ദേശീയ നേതൃത്വത്തിന്റെ അറിവോടെ?
- TAGS:
- Covid 19
- Covid Kerala
- Thrissur