Top

കൊട്ടിയം കേസ്; ഹാരിസിന്റെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊട്ടിയം കേസില്‍ റിമാന്‍ഡിലുള്ള ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഹാരിസ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുവതി ജീവനൊടുക്കിയത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് യുവതിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാരിസിന്റെ മാതാവ് ആരിഫാ ബീവി, സഹോദരന്‍ അസറുദ്ദീന്‍, അസറുദ്ദീന്റെ ഭാര്യയും സീരിയല്‍ നടയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്ക് നേരത്തെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം […]

27 Oct 2020 7:34 PM GMT

കൊട്ടിയം കേസ്; ഹാരിസിന്റെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും
X

കൊട്ടിയം കേസില്‍ റിമാന്‍ഡിലുള്ള ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഹാരിസ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുവതി ജീവനൊടുക്കിയത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് യുവതിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹാരിസിന്റെ മാതാവ് ആരിഫാ ബീവി, സഹോദരന്‍ അസറുദ്ദീന്‍, അസറുദ്ദീന്റെ ഭാര്യയും സീരിയല്‍ നടയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്ക് നേരത്തെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെയുള്ള ക്രൈം ബ്രാഞ്ച് അപ്പീലില്‍ ഹൈക്കോടതി കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചു.

മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലില്‍ നടിയും കുടുംബാംഗങ്ങളും അടുത്ത മാസം 11നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. നടിയുള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം തുടരന്വേഷണം നടത്താം എന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്ന് നോട്ടീസ് കൈപ്പറ്റിയ നടിയും കൂട്ടരും നിയമനടപടികള്‍ക്കായി അഭിഭാഷകനെ സമീപിച്ചിരിക്കുകയാണ്. നോട്ടീസില്‍ പ്രതികളുടെ വിശദീകരണത്തിന് ശേഷം കേസിന്റെ തുടര്‍ നടപടികളെ സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കും.

സെപ്റ്റബര്‍ അഞ്ചാം തീയതി ആണ് കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി തന്നെ പറയുന്ന ശബ്ദ സന്ദേശം മരണത്തിന് ശേഷം പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വരന്റെ ബന്ധുവും നടിയുമായ ലക്ഷ്മി പ്രമോദാണെന്നാണ് ആരോപണങ്ങളുയര്‍ന്നിരുന്നത്.

Next Story