ഇത്തവണ കൊട്ടിക്കലാശമില്ല; നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെടുക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൊട്ടിക്കലാശം ഉണ്ടാവില്ല. കൊട്ടിക്കലാശത്തിന് അനുമതി നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെടുക്കും. കൊട്ടിക്കലാശത്തിന് പകരമായി ഞായറാഴ്ച വൈകീട്ട് ഏഴ് മണി വരെ പ്രചാരണം നടത്താം. രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ദ്ധനയും കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 […]

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൊട്ടിക്കലാശം ഉണ്ടാവില്ല. കൊട്ടിക്കലാശത്തിന് അനുമതി നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെടുക്കും. കൊട്ടിക്കലാശത്തിന് പകരമായി ഞായറാഴ്ച വൈകീട്ട് ഏഴ് മണി വരെ പ്രചാരണം നടത്താം.
രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ദ്ധനയും കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം.
തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്നേ ഉച്ചഭാഷിണികള്‍ നിരോധിച്ചു. അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കര്ശനനിയന്ത്രണങ്ങളുണ്ടാവും.