Top

തട്ടിപ്പ് പരമ്പര അവസാനിക്കുന്നില്ല; തൃക്കൊടിത്താനം സഹകരണബാങ്കില്‍ മരണമടഞ്ഞവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടി

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം സര്‍വീസ് സഹകരണബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മരണമടഞ്ഞവരുടെ അക്കൗണ്ടില്‍ നിന്നും ഉള്‍പ്പെടെ 11 ലക്ഷം രൂപയാണ് ബാങ്ക് ജീവനക്കാർ അനധികൃതമായി പിൻവലിച്ചത്. ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ബാങ്ക് മാനേജരെയും ഒരു ജീവനക്കാരിയെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 25 വർഷമായി എൽഡിഎഫ് നേതൃത്വത്തിലാണ് ബാങ്ക് ഭരണം. അതേസമയം, ജീവനക്കാരുടെ ക്രമക്കേടുകള്‍ പോലീസില്‍ അറിയിക്കാതെ ബാങ്ക് ഭരണസമിതിയുടെ സ്വാധീനമുപയോഗിച്ച് പരാതികൾ ഒത്തുതീർക്കുകയാണെന്ന് പ്രതിപക്ഷ […]

30 July 2021 8:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തട്ടിപ്പ് പരമ്പര അവസാനിക്കുന്നില്ല;  തൃക്കൊടിത്താനം സഹകരണബാങ്കില്‍ മരണമടഞ്ഞവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടി
X

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം സര്‍വീസ് സഹകരണബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മരണമടഞ്ഞവരുടെ അക്കൗണ്ടില്‍ നിന്നും ഉള്‍പ്പെടെ 11 ലക്ഷം രൂപയാണ് ബാങ്ക് ജീവനക്കാർ അനധികൃതമായി പിൻവലിച്ചത്.

ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ബാങ്ക് മാനേജരെയും ഒരു ജീവനക്കാരിയെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 25 വർഷമായി എൽഡിഎഫ് നേതൃത്വത്തിലാണ് ബാങ്ക് ഭരണം.

അതേസമയം, ജീവനക്കാരുടെ ക്രമക്കേടുകള്‍ പോലീസില്‍ അറിയിക്കാതെ ബാങ്ക് ഭരണസമിതിയുടെ സ്വാധീനമുപയോഗിച്ച് പരാതികൾ ഒത്തുതീർക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉയർത്തുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ സഹകരണ രജിസ്ട്രാറുടെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതോടെ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ബാങ്ക് ഭരണ സമതിയുടെ വിശദീകരണം.

Also Read: സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

Next Story