കഴിഞ്ഞ തവണ 28, ഇക്കുറി ഏഴ്; ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്ത് എന്‍സിപിയുടെ അവസ്ഥ ഇങ്ങനെ
കോട്ടയം: കേരള കോണ്‍ഗ്രസ് എം പിണങ്ങിപ്പിരിഞ്ഞതും ജോസ് കെ മാണി വിഭാഗം മുന്നണിമാറി ഇടതിനൊപ്പം ചേര്ന്നതുമൊക്കെയായി കോട്ടയം ഏറെക്കാലമായി വാര്‍ത്തകളിലുണ്ട്. കോട്ടയത്തിന്റെ രാഷ്ട്രീയവും. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമാകുന്നതില്‍ ആദ്യം മുതല്‍ക്കെ എതിര്‍പ്പുയര്‍ത്തിയ പാര്‍ട്ടിയാണ് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപി. കാത്തിരുന്ന് പിടിച്ചെടുത്ത പാലാ അങ്ങനങ്ങ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു കാപ്പനും എന്‍സിപിയും അങ്ങനൊരു നിലപാടെടുത്തത്. എന്നാല്‍ പിന്നീട് മുന്നണി ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍ എന്‍സിപി അടങ്ങി. എല്‍ഡിഎഫില്‍നിന്നും പടിയിറങ്ങാതെ പിടിച്ചുനിന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള […]

കോട്ടയം: കേരള കോണ്‍ഗ്രസ് എം പിണങ്ങിപ്പിരിഞ്ഞതും ജോസ് കെ മാണി വിഭാഗം മുന്നണിമാറി ഇടതിനൊപ്പം ചേര്ന്നതുമൊക്കെയായി കോട്ടയം ഏറെക്കാലമായി വാര്‍ത്തകളിലുണ്ട്. കോട്ടയത്തിന്റെ രാഷ്ട്രീയവും. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമാകുന്നതില്‍ ആദ്യം മുതല്‍ക്കെ എതിര്‍പ്പുയര്‍ത്തിയ പാര്‍ട്ടിയാണ് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപി. കാത്തിരുന്ന് പിടിച്ചെടുത്ത പാലാ അങ്ങനങ്ങ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു കാപ്പനും എന്‍സിപിയും അങ്ങനൊരു നിലപാടെടുത്തത്. എന്നാല്‍ പിന്നീട് മുന്നണി ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍ എന്‍സിപി അടങ്ങി. എല്‍ഡിഎഫില്‍നിന്നും പടിയിറങ്ങാതെ പിടിച്ചുനിന്നു.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങളിയതോടെ തങ്ങള്‍ തഴയപ്പെട്ടോ എന്ന ചിന്ത എന്‍സിപി നേതൃത്വത്തിനുള്ളില്‍ ബലപ്പെട്ടിട്ടുണ്ട്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മാത്രം 28 സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചിരുന്നത്. അതും ഇടതിന്റെ അവിഭാജ്യ ഘടകമായി നിന്ന്. എന്നാല്‍ ഇത്തവണ ഏഴ് സീറ്റ് മാത്രമാണ് എല്‍ഡിഎഫ് എന്‍സിപിക്ക് നല്‍കിയിരിക്കുന്നത്. ആകെ വന്ന മാറ്റം ജോസ് കെ മാണി മുന്നണിയിലെത്തി എന്നുമാത്രമാണ്.
പാലാ മുന്‍സിപാലിറ്റി, വെള്ളൂര്‍, തലയോലപ്പറമ്പ്, കാണക്കാരി, കാഞ്ഞിരപ്പള്ളി, രാമപുരം, വാകത്താനം എന്നി പഞ്ചായത്തുകളിലൊതുങ്ങും ഇക്കുറി എന്‍സിപിയുടെ മത്സരം.
എന്‍സിപി പല വാര്‍ഡുകളും വിട്ടു നല്കാന് തയ്യാറായെങ്കിലും ജോസ് കെ മാണി ഗ്രൂപ്പ് വിട്ടുകൊടുക്കലുകള്‍ കണിശപ്പെടുത്തിയിരിക്കുകയാണ്. പലയിടങ്ങളിലും ഇത് അസ്വാരസ്യങ്ങളിലേക്കും ഇടര്‍ച്ചകളിലേക്കും നയിക്കുന്നുണ്ട്. ഇദാഹരണത്തിന് പാലായിലെ എലിക്കുളം രണ്ടാം വാര്‍ഡില്‍ എല്ഡിഎറ് ഇറക്കിയ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിക്കെതിരെ എന്‍സിപി വിമത സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കാനെത്തുന്നത്. വിമതന് യുഡിഎഫ് പിന്തുണയും പ്രഖ്യാപിച്ചുകഴിഞ്ഞു.
എന്‍സിപി തങ്ങളുടെ നാലാം വാര്‍ഡ്, മുന്നണി ചര്‍ച്ചകള്‍ പ്രകാരം വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട രണ്ടാം വാര്‍ഡ് എന്‍സിപിക്ക് വിട്ടുകൊടുക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. തങ്ങളുടെ സിറ്റിങ് സീറ്റാണ് രണ്ടാം വാര്‍ഡായ എലിക്കുളമെന്ന വാദമായിരുന്നു ജോസ് വിഭാഗത്തിന്റെത്. സിറ്റിങ് സീറ്റുകളൊന്നും വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാടും ജോസ് വിഭാഗമെടുത്തു.
ഇതോടെയാണ് രണ്ടാം വാര്‍ഡിലേക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മാത്യൂസ് പെരുമനങ്ങാട് വിമതനായി എത്തിയത്. ജോസ് വിഭാഗത്തിന്റെ യുവജനവിഭാഗം സംസ്ഥാനാധ്യക്ഷന്‍ സാജന് തൊടുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.