Top

ദിഗംബരന് പിന്നാലെ ഈശോ; കോട്ടയം നസീർ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയുണ്ടാകുമെന്ന് ജയസൂര്യ

അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു മികച്ച സംവിധായകൻ ഉണ്ടെന്നും അത് ഉടൻ തന്നെ എല്ലാവർക്കും കാണാൻ സാധിക്കുമെന്നും ജയസൂര്യ പറഞ്ഞു.

19 May 2021 8:09 AM GMT
ഫിൽമി റിപ്പോർട്ടർ

ദിഗംബരന് പിന്നാലെ ഈശോ; കോട്ടയം നസീർ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയുണ്ടാകുമെന്ന് ജയസൂര്യ
X

കോട്ടയം നസീർ വരച്ച ദിഗംബര ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ഈശോയുടെ മോഷൻ പോസ്റ്റർ വരച്ചിരിക്കുകയാണ് അദ്ദേഹം. ജയസൂര്യ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കോട്ടയം നസീർ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ചെയ്യുമെന്ന് ജയസൂര്യ പറയുന്നു. അത് സ്റ്റേജിൽ താരങ്ങളെ അനുകരിക്കുന്ന കാര്യത്തിൽ ആയാലും ചിത്രങ്ങൾ വരയ്ക്കുന്ന കാര്യത്തിലായാലും എന്ന് ജയസൂര്യ പറഞ്ഞു. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു മികച്ച സംവിധായകൻ ഉണ്ടെന്നും അത് ഉടൻ തന്നെ എല്ലാവർക്കും കാണാൻ സാധിക്കുമെന്നും ജയസൂര്യ പറഞ്ഞു.

ജയസൂര്യയുടെ വാക്കുകൾ:

കോട്ടയം നസീർ, നസീർക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ആണ് ചെയ്യുക അത് സ്റ്റേജിൽ ഓരോ താരത്തെ അനുകരിക്കുമ്പോഴാണെങ്കിലും , അത് ചിത്രങ്ങൾ വരയക്കുന്ന കാര്യങ്ങളിലാണെങ്കിലും. ‘ഈശോ ‘യുടെ അണിയറ പ്രവർത്തകനായി നസീർക്കയും ഉണ്ടായിരുന്നു. ഉടൻ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തിൽ നിന്ന് നമുക്ക് കാണാൻ കഴിയും എന്നാണ് എൻ്റെ പൂർണ്ണമായ വിശ്വാസം. നസീർക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യൻ എന്ന നിലയക്ക് പൂർണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു (ഇനിയും കുറേ നല്ല ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ കോട്ടയം നസീറിൽ നിങ്ങൾക്ക് കാണാം)

കഴിഞ്ഞ ദിവസമാണ് അമർ അക്ബർ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. 26 സെക്കന്റാണ് മോഷൻ പോസ്റ്ററിന്റെ ദൈർഖ്യം. നല്ല മഴ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് പോസ്റ്ററിന്റെ ഉള്ളടക്കം. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും ഉണ്ട്.

സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യൻ.

Next Story