Top

കോട്ടയം മെഡിക്കല്‍ കോളെജില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ലാദ പ്രകടനം; 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോട്ടയം മെഡിക്കല്‍ കോളെജില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതുടര്‍ന്ന് 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാതെ നടത്തിയതിനാണ് കേസ്. കോളേജ് പ്രിന്‍സിപ്പലിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നല്‍കും. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ആഹ്ലാദ പ്രകടനം നടന്നത്. ലൈബ്രറി സമുച്ചയത്തിനു മുന്‍പില്‍ ഒത്തുകൂടിയ നൂറോളം വിദ്യാര്‍ത്ഥികളാണ് ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡികളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അനാസ്ഥ സോഷ്യല്‍ മീഡിയകളില്‍ […]

20 April 2021 10:43 PM GMT

കോട്ടയം മെഡിക്കല്‍ കോളെജില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ലാദ പ്രകടനം; 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X

കോട്ടയം മെഡിക്കല്‍ കോളെജില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതുടര്‍ന്ന് 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാതെ നടത്തിയതിനാണ് കേസ്. കോളേജ് പ്രിന്‍സിപ്പലിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നല്‍കും.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ആഹ്ലാദ പ്രകടനം നടന്നത്. ലൈബ്രറി സമുച്ചയത്തിനു മുന്‍പില്‍ ഒത്തുകൂടിയ നൂറോളം വിദ്യാര്‍ത്ഥികളാണ് ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡികളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അനാസ്ഥ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു.

Next Story