പൊന്‍കുന്നത്ത് കോണ്‍ഗ്രസ് ഷോക്ക്; ജോസ് കെ മാണി വിഭാഗത്തിന് നഷ്ടം
കോട്ടയം: പൊന്‍കുന്നത്ത് കേരള കോണ്‍ഗ്രസ് മാണി ജോസ് വിഭാഗം നേതാവിനെ ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അവിശ്വാസത്തിലൂടെ നീക്കി. ചിറക്കടവ് സഹകരണ ബാങ്കിലാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ അവിശ്വാസത്തിലൂടെയാണ് ജോസ് വിഭാഗം നേതാവിനെ മാറ്റിയത്. യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് ലാജി മാടത്താനിക്കുന്നിലിനാണ് സ്ഥാനം നഷ്ടമായത്. യുഡിഎഫില്‍ നിന്ന് ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയതോടെയാണ് അവിശ്വാസം കൊണ്ടുവന്നത്. 11 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഏഴ്, കേരള കോണ്‍ഗ്രസ് നാല് എന്നിങ്ങനെ ആയിരുന്നു കക്ഷി നില. […]

കോട്ടയം: പൊന്‍കുന്നത്ത് കേരള കോണ്‍ഗ്രസ് മാണി ജോസ് വിഭാഗം നേതാവിനെ ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അവിശ്വാസത്തിലൂടെ നീക്കി. ചിറക്കടവ് സഹകരണ ബാങ്കിലാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ അവിശ്വാസത്തിലൂടെയാണ് ജോസ് വിഭാഗം നേതാവിനെ മാറ്റിയത്.
യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് ലാജി മാടത്താനിക്കുന്നിലിനാണ് സ്ഥാനം നഷ്ടമായത്. യുഡിഎഫില്‍ നിന്ന് ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയതോടെയാണ് അവിശ്വാസം കൊണ്ടുവന്നത്.
11 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഏഴ്, കേരള കോണ്‍ഗ്രസ് നാല് എന്നിങ്ങനെ ആയിരുന്നു കക്ഷി നില. ജോസ് വിഭാഗം എല്‍ഡിഎഫില്‍ പോയതോടെ കക്ഷി നിലയില്‍ മാറ്റം വന്നു.
കേരള കോണ്‍ഗ്രസിന്റെ നാല് പേരില്‍ രണ്ട് പേര് കോണ്‍ഗ്രസിലേക്കും ഒരാള്‍ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തേക്കും മാറിയിരുന്നു. ലാജി മാത്രമാണ് ജോസ് വിഭാഗത്ത് അവശേഷിച്ചത്.
- TAGS:
- CONGRESS
- Jose K Mani
- LDF
- UDF