Top

കൊവിഡ്-19 വാക്‌സിന്‍ ക്ഷാമം; കോട്ടയത്ത് ടോക്കണ്‍ എടുക്കാന്‍ ഉന്തും തള്ളും

കോട്ടയത്ത് കൊവിഡ്-19 വാക്‌സിന്‍ ടോക്കണ്‍ എടുക്കുന്നതിനായി വന്‍ ജനത്തിരക്ക്. ബേക്കര്‍ സ്‌കൂളിലാണ് സംഭവം. മൂന്നു ദിവസമായി ഇത്തരത്തില്‍ വാക്‌സിനേഷന്‍ സെന്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെയും ടോക്കണ്‍ നല്‍കുന്ന സമയത്ത് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായില്ല. ടോക്കണ്‍ നല്‍കുന്നതിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പോലീസ് എത്തിയാണ് സ്ഥിതി തത്ക്കാലം ശാന്തമാക്കിയിരിക്കുന്നത്. 3 ദിവസമായി തുടരുന്ന തിരക്ക് നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

21 April 2021 12:43 AM GMT

കൊവിഡ്-19 വാക്‌സിന്‍ ക്ഷാമം; കോട്ടയത്ത് ടോക്കണ്‍ എടുക്കാന്‍ ഉന്തും തള്ളും
X

കോട്ടയത്ത് കൊവിഡ്-19 വാക്‌സിന്‍ ടോക്കണ്‍ എടുക്കുന്നതിനായി വന്‍ ജനത്തിരക്ക്. ബേക്കര്‍ സ്‌കൂളിലാണ് സംഭവം. മൂന്നു ദിവസമായി ഇത്തരത്തില്‍ വാക്‌സിനേഷന്‍ സെന്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ന് രാവിലെയും ടോക്കണ്‍ നല്‍കുന്ന സമയത്ത് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായില്ല. ടോക്കണ്‍ നല്‍കുന്നതിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പോലീസ് എത്തിയാണ് സ്ഥിതി തത്ക്കാലം ശാന്തമാക്കിയിരിക്കുന്നത്.

3 ദിവസമായി തുടരുന്ന തിരക്ക് നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

Next Story