‘മോസ്കോ വാര്‍ഡ്’ പിടിച്ചെടുത്ത രശ്മിയെ നിയോഗിച്ച് യുഡിഎഫ്; കൊട്ടാരക്കര ഇത്തവണ ആരോടൊപ്പം?
കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപ്പിള്ളയുടെ മണ്ഡലം എന്ന നിലക്കായിരുന്നു രാഷ്ട്രീയ കേരളത്തില്‍ കൊട്ടാരക്കരയുടെ സ്ഥാനം. ഐഷ പോറ്റിയെന്ന വനിതാ പോരാളിയെ രംഗത്തിറക്കിയാണ് എല്‍ഡിഎഫ് ഈ മണ്ഡലം പിടിച്ചെടുത്തത്. 2006ലും 2011ലും 2006ലും ഐഷ പോറ്റി തന്നെ ഈ മണ്ഡലത്തില്‍ വിജയിച്ചു കയറി. ഐഷ പോറ്റി ഇത്തവണ മത്സര രംഗത്തില്ല. കെഎന്‍ ബാലഗോപാലിനെയാണ് സിപിഐഎം ഇത്തവണ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഐഷ പോറ്റി മത്സര രംഗത്തില്ലാത്ത കൊട്ടാരക്കരയില്‍ ഇത്തവണ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നതും ഒരു വനിതയെയാണ്. ഇടതുപക്ഷത്തിന്റെ കോട്ടകളില്‍ […]

കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപ്പിള്ളയുടെ മണ്ഡലം എന്ന നിലക്കായിരുന്നു രാഷ്ട്രീയ കേരളത്തില്‍ കൊട്ടാരക്കരയുടെ സ്ഥാനം. ഐഷ പോറ്റിയെന്ന വനിതാ പോരാളിയെ രംഗത്തിറക്കിയാണ് എല്‍ഡിഎഫ് ഈ മണ്ഡലം പിടിച്ചെടുത്തത്. 2006ലും 2011ലും 2006ലും ഐഷ പോറ്റി തന്നെ ഈ മണ്ഡലത്തില്‍ വിജയിച്ചു കയറി. ഐഷ പോറ്റി ഇത്തവണ മത്സര രംഗത്തില്ല. കെഎന്‍ ബാലഗോപാലിനെയാണ് സിപിഐഎം ഇത്തവണ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ഐഷ പോറ്റി മത്സര രംഗത്തില്ലാത്ത കൊട്ടാരക്കരയില്‍ ഇത്തവണ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നതും ഒരു വനിതയെയാണ്. ഇടതുപക്ഷത്തിന്റെ കോട്ടകളില്‍ കടന്നുകയറി വിജയം നേടി പരിചയമുള്ള ആര് രശ്മിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
കുളക്കട ഗ്രാമപഞ്ചായത്തിലെ മോസ്്കോ എന്നറിയപ്പെടുന്ന താഴ്ത്തകുളക്കട വാര്‍ഡ് 2005ല്‍ പിടിച്ചെടുത്താണ് തെരഞ്ഞെടുപ്പ് രംഗത്ത് വിജയം നേടുന്നത്. 2010ലും ഈ മണ്ഡലത്തില്‍ തന്നെ വിജയിച്ചു. 2015ല്‍ ഇടതുപക്ഷത്തിന്റെ മറ്റൊരു കോട്ടയായ കലയപുരം ജില്ലാ ഡിവിഷന് പിടിച്ചെടുക്കാനാണ് നിയോഗിച്ചത്. അതിലും വിജയിച്ചു കയറി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കലയപുരം ഡിവിഷനില്‍ നിന്നും രശ്മി വിജയിച്ചു. 7500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രശ്മിയുടെ വിജയം.
ഈ വിജയങ്ങളുടെ പശ്ചാത്തലത്തിലാണ് രശ്മിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. മുന്നണിയുടെ പ്രതീക്ഷ കാക്കാന്‍ തനിക്കാവുമെന്നാണ് രശ്മിയുടെ വിശ്വാസം.
അതേ സമയം മണ്ഡലം ഇടതുപക്ഷത്തില്‍ തന്നെ വിശ്വാസമര്പ്പിക്കുമെന്നാണ് എല്‍ഡിഎഫ് നിലപാട്. കഴിഞ്ഞ തവണ നേടിയ 42,632 വോട്ടിന്റെ ഭൂരിപക്ഷമൊന്നും മറികടക്കാന്‍ യുഡിഎഫിന് കഴിയില്ല എന്ന ഉറപ്പിലാണ് എല്‍ഡിഎഫ്.