വിഖ്യാത ചലച്ചിത്രകാരന്‍ കിംകി ഡുക്ക് അന്തരിച്ചു

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്നാണ് മരണം. 59 വയസായിരുന്നു. കൊവിഡ് ബാധിച്ച് ദിവസങ്ങളായി ലാത്വിയില്‍ ചികിത്സയിലായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങളാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

നവംബര്‍ 20നാണ് ഡുക്ക് ലാത്വിയയിലെത്തിയത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1995ല് കൊറിയന്‍ ഫിലിം കൗണ്‍സിലില്‍ ലഭിച്ച പുരസ്‌കാരമായിരുന്നു ഡുക്കിന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായത്. 2005ല്‍ മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിരുന്നു.

സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ്, ത്രീ അയണ്‍, വൈല്‍ഡ് ആനിമല്‍സ്, ബ്രിഡ്‌കേഡ് ഇന്‍, ദെ ഐസല്‍, പിയാത്ത, മോബിയസ്, അഡ്രസ് അണ്‍നോണ്‍ തുടങ്ങിയവയാണ് ഡുക്കിന്റെ പ്രധാന ചിത്രങ്ങള്‍

1920 ഡിസംബര്‍ 20ല്‍ ദക്ഷിണ കൊറിയയിലെ കോങ്‌സസ് പ്രവിതശ്യയിലായികുന്നു ഡുകിന്റെ ജനനം

Latest News