കൂവിനുമുണ്ട് ചൈനീസ് ബന്ധം; വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് തെളിവുസഹിതം സുരക്ഷാ വിദഗ്ദര്‍
കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചതോടെ ട്വിറ്ററിനെതിരെ പുതിയ നീക്കവുമായി കേന്ദ്രം എത്തിയത് തദ്ദേശീയ ആപ്പായ കൂവില്‍ ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. മന്ത്രിമാരായ പീയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, പാര്‍ലമെന്റ് അംഗങ്ങളായ തേജസ്വി സൂര്യ, ശോഭ കരന്ദ്ലാജെ, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഇഷാ ഫൌണ്ടേഷന്റെ ജഗ്ഗി വാസുദേവ്, മുന്‍ ക്രിക്കറ്റ് താരങ്ങളായ ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലെ എന്നിവരാണ് കൂവില്‍ അക്കൗണ്ടുള്ള പ്രമുഖര്‍. കേന്ദ്ര ഐടി മന്ത്രാലയം, ഇന്ത്യ പോസ്റ്റ്, നിതി ആയോഗ് എന്നിവയ്ക്കും കൂവില്‍ അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. […]

കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചതോടെ ട്വിറ്ററിനെതിരെ പുതിയ നീക്കവുമായി കേന്ദ്രം എത്തിയത് തദ്ദേശീയ ആപ്പായ കൂവില്‍ ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. മന്ത്രിമാരായ പീയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, പാര്‍ലമെന്റ് അംഗങ്ങളായ തേജസ്വി സൂര്യ, ശോഭ കരന്ദ്ലാജെ, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഇഷാ ഫൌണ്ടേഷന്റെ ജഗ്ഗി വാസുദേവ്, മുന്‍ ക്രിക്കറ്റ് താരങ്ങളായ ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലെ എന്നിവരാണ് കൂവില്‍ അക്കൗണ്ടുള്ള പ്രമുഖര്‍. കേന്ദ്ര ഐടി മന്ത്രാലയം, ഇന്ത്യ പോസ്റ്റ്, നിതി ആയോഗ് എന്നിവയ്ക്കും കൂവില്‍ അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. സംഘപരിവാര്‍ അനുഭാവിയായ നടി കങ്കണയും കൂ ആപ്പില്‍ താന്‍ അക്കൗണ്ട് രൂപീകരിച്ചെന്ന വിവരം അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ, കൂആപ്പിന്റെ ചൈനീസ് ബന്ധം സുരക്ഷാവീഴ്ചകളുമായി സോഷ്യല്‍മീഡിയയില്‍ സംസാരവിഷയങ്ങള്‍. കൂവിന്റെ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്ക കേന്ദ്രീകരിച്ചാണെന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ചൈനയിലെ Jiangxiലെ Tao Zhou എന്നയാളുടെ പേരിലാണെന്ന സ്ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
മാത്രമല്ല, ആപ്പിന് നിരവധി സുരക്ഷാവീഴ്ചകളുണ്ടെന്ന് ഫ്രാന്‍സിലെ സെക്യൂരിറ്റി റിസര്‍ച്ചര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ കണ്ടെത്തി. അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങള്‍ കൂ ചേര്‍ത്തിയെന്ന് വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകളും ഇയാള്‍ പുറത്തുവിട്ടു. കൂ ആപ്പില്‍ 30 മിനിറ്റ് ചിലവഴിച്ചു. വ്യക്തിയുടെ പേര്, ജനനതീയതി, ലിംഗം, ഇമെയില്‍, വിവാഹിതനാണോ തുടങ്ങിയ വിവരങ്ങളെല്ലാം കൂ ചേര്‍ത്തിയെന്ന് റോബര്‍ട്ട് പറഞ്ഞു.
അതേസമയം, ട്വിറ്ററിനെതിരെ വിമര്‍ശനവുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയിലും അമേരിക്കയിലും ട്വിറ്റര്‍ സ്വീകരിക്കുന്നത് രണ്ട് നിലപാടാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അമേരിക്കയിലെ ക്യാപിറ്റോള്‍ അക്രമവും ഇന്ത്യയിലെ കര്‍ഷകസമരവും തമ്മില്‍ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാജ്യസഭയില്‍ രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം. ക്യാപിറ്റോള്‍ അക്രമത്തിന്റ കാലത്ത് അക്രമത്തെ തടയാന്‍ പൊലീസിനെ പിന്തുണച്ച ട്വിറ്റര്‍ പക്ഷേ രാജ്യത്ത് കര്‍ഷകസമരം നടക്കുമ്പോള്‍ അക്രമത്തെ തടയാന്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ ഈ ഇരട്ടത്താപ്പ് സമീപനം അവസാനിപ്പിക്കണമെന്നും ഇവിടുത്തെ ഭരണഘടനയ്ക്ക് അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കര്ഷകര്പ്രക്ഷോഭത്തിലെ ഖലിസ്ഥാന്‍ വാദം, പാകിസ്ഥാന് പിന്തുണ എന്നിവ ചൂണ്ടിക്കാണിച്ച് 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 500ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ അഭിപ്രായസ്വാതന്ത്രത്തിനുള്ള അവകാശം ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ടീയനേതാക്കള്‍, പാര്‍ട്ടികള്‍ തുടങ്ങിയവ മരവിപ്പിക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ല. ഇതോടെയാണ് കേന്ദ്രവും ട്വിറ്ററും തമ്മില്‍ പോര് ആരംഭിച്ചത്.