കോന്നിയില്‍ കാര്യങ്ങള്‍ തങ്ങളുടെ വഴിക്കെന്ന് യുഡിഎഫ് പ്രതീക്ഷ; വോട്ട് മറിക്കല്‍ ആരോപിച്ച് ജനീഷ് കുമാര്‍
കോന്നി: കേരളത്തില്‍ ത്രികോണ മത്സരത്തിന്റെ ചൂടറിഞ്ഞ മണ്ഡലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നി നിയോജക മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംഎല്‍എ കെയു ജനീഷ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി റോബിന് പീറ്ററും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനും മത്സര രംഗത്ത് അണിനിരന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോന്നിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്ക്കൂട്ടലുകളിലാണ് ഓരോ മുന്നണികളും. കോന്നിയില്‍ ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ചെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ക്രൈസ്തവ വോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷം എന്‍എസ്എസ് വോട്ടുകളും തങ്ങള്‍ക്ക് തന്നെ വീണു എന്നും അവര്‍ കരുതുന്നു. […]

കോന്നി: കേരളത്തില്‍ ത്രികോണ മത്സരത്തിന്റെ ചൂടറിഞ്ഞ മണ്ഡലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നി നിയോജക മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംഎല്‍എ കെയു ജനീഷ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി റോബിന് പീറ്ററും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനും മത്സര രംഗത്ത് അണിനിരന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോന്നിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്ക്കൂട്ടലുകളിലാണ് ഓരോ മുന്നണികളും.
കോന്നിയില്‍ ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ചെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ക്രൈസ്തവ വോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷം എന്‍എസ്എസ് വോട്ടുകളും തങ്ങള്‍ക്ക് തന്നെ വീണു എന്നും അവര്‍ കരുതുന്നു.
മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ ഈഴ സമുദായത്തില്‍പ്പെട്ട കെ സുരേന്ദ്രനും ജനീഷ് കുമാറിനുമായി വിഭജിച്ചുവെന്നുമാണ് യുഡിഎഫ് കണക്ക്. അതിനാല്‍ തന്നെ റോബിന് പീറ്റര്‍ വിജയിച്ചു കയറുമെന്ന് യുഡിഎഫ് പറയുന്നു.
അതേ സമയം മണ്ഡലത്തില്‍ യുഡിഎഫ്-ബിജെപി ഒത്തുകളി ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ രംഗതെത്തിയിരുന്നു. ഇടതുമുന്നണി വോട്ടുകളെല്ലാം പോള്‍ ചെയ്തിട്ടുണ്ട്. ശക്തി കേന്ദ്രങ്ങളില്‍ മികച്ച പ്രതികരണവും ഉണ്ട്. പക്ഷെ ഫലത്തില്‍ നിര്‍ണ്ണായകമാവുന്ന തണ്ണിത്തോട്, മൈലപ്ര അടക്കമുള്ള പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം കുറവായിരുന്നു എന്നും ബിജെപിയില്‍ നിശബദ്ത പ്രകടമായിരുന്നു. അവസാന ദിനങ്ങളില്‍ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല. അവസാനത്തെ ആറ് ദിവസം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മണ്ഡലത്തില്‍ പോലും എത്തിയിട്ടില്ലെന്നും ജനീഷ് കുമാര്‍ ആരോപിച്ചിരുന്നു. എങ്കിലും ഉറച്ച ഇടത് വോട്ടുകളുടെ ബലത്താല്‍ കോന്നിയില്‍ വിജയിക്കുമെന്ന് തന്നെയാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.
- TAGS:
- BJP
- KERALA ELECTION 2021
- Konni
- LDF
- UDF