കോന്നിയില്‍ അടൂര്‍ പ്രകാശോ റോബിന് പീറ്ററോ?; എല്‍ഡിഎഫിന് വേണ്ടി ജനീഷ് കുമാര്‍ തന്നെ രംഗത്തിറങ്ങും
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഞ്ച് മാസം കഴിഞ്ഞ് നടക്കാന്‍ പോവുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് രാഷ്ട്രീയ ചര്‍ച്ചകള്‍. അതോടൊപ്പം തന്നെ ഓരോ നിയോജക മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ത്ഥിയാവും എന്ന കാര്യത്തിലും ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. കോന്നി നിയമസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് എംപിയുടേയും റോബിന് പീറ്ററിന്റെയും പേരാണ് ഇപ്പോഴുള്ളത്. അടൂര്‍ പ്രകാശ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്തതിനാലാണ് അടൂര്‍ പ്രകാശിന്റെ പേര് ഇപ്പോഴും കോന്നിയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് […]

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഞ്ച് മാസം കഴിഞ്ഞ് നടക്കാന്‍ പോവുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് രാഷ്ട്രീയ ചര്‍ച്ചകള്‍. അതോടൊപ്പം തന്നെ ഓരോ നിയോജക മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ത്ഥിയാവും എന്ന കാര്യത്തിലും ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.
കോന്നി നിയമസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് എംപിയുടേയും റോബിന് പീറ്ററിന്റെയും പേരാണ് ഇപ്പോഴുള്ളത്.
അടൂര്‍ പ്രകാശ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്തതിനാലാണ് അടൂര്‍ പ്രകാശിന്റെ പേര് ഇപ്പോഴും കോന്നിയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നത്.
നേരത്തെ കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഉയര്‍ന്നു കേട്ട പേരാണ് റോബിന് പീറ്ററിന്റേത്. പ്രമാടം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന റോബിന് പീറ്ററിന് വേണ്ടിയാണ് അടൂര്‍ പ്രകാശും വാദിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം കെ മോഹന്‍കുമാറിനെയാണ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ജില്ല പഞ്ചായത്ത് പ്രമാടം ഡിവിഷനില്‍ ഇക്കുറി റോബിന് പീറ്റര്‍ വിജയിച്ചു. കൈവിട്ടു പോയ കോട്ട തിരികെ പിടിക്കാന്‍ റോബിന് പീറ്ററിന് സീറ്റ് നല്കാന് കോണ്‍ഗ്രസ് തയ്യാറേക്കുമോ അതോ മറ്റാരെങ്കിലും വരുമോ എന്ന് കണ്ടറിയേണ്ടി വരും.
നിലവില്‍ എംഎല്‍എയായ കെയു ജനീഷ് കുമാര്‍ തന്നെ ജനവിധി തേടാനിറങ്ങാനാണ് സാധ്യത. രണ്ടാം തവണയും സീറ്റ് നല്‍കിയേക്കുമെന്നതിനാല്‍ എല്‍ഡിഎഫ് നിരയില്‍ മറ്റ് പേരുകള്‍ ഇപ്പോള്‍ ചര്‍ച്ചയിലില്ല.
കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനാണ് മത്സരിച്ചത്. 40000നടുത്ത് വോട്ട് നേടാന്‍ കെ സുരേന്ദ്രന് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പിലും സുരേന്ദ്രന് കോന്നിയില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യത.