Top

‘വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടൂര്‍ പ്രകാശ് തടസം നില്‍ക്കുന്നു’; കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചു

പത്തനംതിട്ട: കാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. കോന്നിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടൂര്‍ പ്രകാശ് എംപി തടസം നില്‍ക്കുന്നു എന്നാരോപിച്ചാണ് രാജി. കോന്നിയൂര്‍ പികെയാണ് അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും ഇദ്ദേഹം രാജി വച്ചു. കോന്നി എംഎല്‍എയായ കെയു ജനീഷ്‌കുമാര്‍ കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നില്ല എന്നതിന്റെ പേരില്‍ പാര്‍ട്ടിയിലും ഐ ഗ്രൂപ്പിലും താന്‍ തുടര്‍ച്ചയായി അപമാനിക്കപ്പെട്ടുവെന്നും കോന്നിയൂര്‍ പികെ വ്യക്തമാക്കി. രാജിക്കത്ത് ഇദ്ദേഹം കെപിസിസി പ്രസിഡന്റ് […]

9 Nov 2020 8:08 AM GMT

‘വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടൂര്‍ പ്രകാശ് തടസം നില്‍ക്കുന്നു’; കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചു
X

പത്തനംതിട്ട: കാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. കോന്നിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടൂര്‍ പ്രകാശ് എംപി തടസം നില്‍ക്കുന്നു എന്നാരോപിച്ചാണ് രാജി. കോന്നിയൂര്‍ പികെയാണ് അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും ഇദ്ദേഹം രാജി വച്ചു.

കോന്നി എംഎല്‍എയായ കെയു ജനീഷ്‌കുമാര്‍ കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നില്ല എന്നതിന്റെ പേരില്‍ പാര്‍ട്ടിയിലും ഐ ഗ്രൂപ്പിലും താന്‍ തുടര്‍ച്ചയായി അപമാനിക്കപ്പെട്ടുവെന്നും കോന്നിയൂര്‍ പികെ വ്യക്തമാക്കി.

രാജിക്കത്ത് ഇദ്ദേഹം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറി. കോന്നിയിലെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കോന്നിയൂര്‍ പി.കയുടെ രാജിയിലെത്തിയതെന്നാണ് സൂചന.

കോന്നി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പട്ടികജാതി സംവരണമായതോടെ കോന്നിയൂര്‍ പികെയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ചില നേതാക്കള്‍ ഇത് എതിര്‍ത്തിരുന്നു. അടുപ്പിച്ച ദിവസങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിവിടുന്ന രണ്ടാമത്തെ തദ്ദേശസ്ഥാപന അദ്ധ്യക്ഷനാണ് ഇദ്ദേഹം. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി ഒരാഴ്ച മുമ്പ് കോണ്‍ഗ്രസ് വിട്ടിരുന്നു.

Next Story