അവിശ്വാസത്തിലൂടെ അട്ടിമറി; കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്
യുഡിഎഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ആറിന് എതിരെ ഏഴു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. കോണ്‍ഗ്രസ് അംഗമായ ജിജി സജി എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. അരുവാപ്പുലം ഡിവിഷന് അംഗം വര്‍ഗീസ് ബേബിയാണ് പ്രമേയം അവതരിപ്പിച്ചത്. ജിജി സജിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. അതേസമയം, കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളാണ് ജിജി സജിയുടെ കൂറുമാറ്റത്തിന് കാരണമെന്ന് സിപിഐഎം വിശദീകരിച്ചു. ALSO READ: ‘തീവ്രവാദിയല്ല, ജീവിക്കാന്‍ ഓട്ടോ ഓടിക്കുന്ന സാധാരണക്കാരനാണ്’
28 July 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഡിഎഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ആറിന് എതിരെ ഏഴു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.
കോണ്‍ഗ്രസ് അംഗമായ ജിജി സജി എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. അരുവാപ്പുലം ഡിവിഷന് അംഗം വര്‍ഗീസ് ബേബിയാണ് പ്രമേയം അവതരിപ്പിച്ചത്. ജിജി സജിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
അതേസമയം, കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളാണ് ജിജി സജിയുടെ കൂറുമാറ്റത്തിന് കാരണമെന്ന് സിപിഐഎം വിശദീകരിച്ചു.
ALSO READ: ‘തീവ്രവാദിയല്ല, ജീവിക്കാന്‍ ഓട്ടോ ഓടിക്കുന്ന സാധാരണക്കാരനാണ്’