
കൊല്ലം കുമ്മിളില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരനെതിരെ പെണ്‍ക്കുട്ടിയുടെ കുടുംബം. വിവാഹ വാഗ്ദാനത്തില്‍ നിന്നും വരന് പിന്മാറിയതാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
നവംബര്‍ നാലാം തീയതിയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് അവശനിലയില്‍ കണ്ടെത്തിയ ഷെഹിനയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ഷെഹിന ചികില്‍സയിലിരിക്കേ ഞായറാഴ്ച്ചയാണ് മരിച്ചത്.
അസ്വഭാവിക മരണത്തിനാണ് പൊലീസ് കെസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ വ്യക്തമാകു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. കൊട്ടിയം കേസിന് സമാനമായ കേസാണ് ഇതെന്ന് പെണ്‍ക്കുട്ടിയുടെ കുടുംബം ചൂണ്ടിക്കാട്ടി.
- TAGS:
- Kollam Suicide