Top

കൊല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവം: വനിതാ കമ്മിഷൻ തെളിവെടുക്കും

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ ഭർത്തൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ തെളിവെടുക്കും. മരണപ്പെട്ട നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടിലെത്തി നാളെ കമ്മിഷൻ അംഗം ഷാഹിദ കമാലാണ് തെളിവെടുക്കുന്നത്. സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത കമ്മിഷൻ എസ്പിയോട് പൊലീസ് റിപ്പോർട്ട് അടിയന്തരമായി ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഭർത്താവിന്‍റെ പീഡനം സഹിക്കവയ്യാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു ആത്മഹത്യ ചെയ്തത വിസ്മയയുടെ […]

21 Jun 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവം: വനിതാ കമ്മിഷൻ തെളിവെടുക്കും
X

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ ഭർത്തൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ തെളിവെടുക്കും. മരണപ്പെട്ട നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടിലെത്തി നാളെ കമ്മിഷൻ അംഗം ഷാഹിദ കമാലാണ് തെളിവെടുക്കുന്നത്. സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത കമ്മിഷൻ എസ്പിയോട് പൊലീസ് റിപ്പോർട്ട് അടിയന്തരമായി ഹാജരാക്കാൻ ആവശ്യപ്പെട്ടു.

ഭർത്താവിന്‍റെ പീഡനം സഹിക്കവയ്യാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു ആത്മഹത്യ ചെയ്തത വിസ്മയയുടെ വിവാഹം. ഭർത്താവ് നിരന്തരമായി തന്നെ മർദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കൾക്ക് സന്ദേശമയച്ചിരുന്നു.

മർദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിട്ടുണ്ട്. ഇവ പൊലീസ് പരിശോധിക്കും. ചിത്രങ്ങളിൽ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കിരൺകുമാർ ഒളിവിൽ പോയിരിക്കുകയാണ്.

Next Story