പോളിങ് ബൂത്തിലെത്തിയ വൃദ്ധ സാനിറ്റൈസര്‍ കുടിച്ചു
കൊല്ലം: വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ വൃദ്ധ കൈകള്‍ അണുവിമുക്തമാക്കാന്‍ നല്കിയ സാനിറ്റൈസര്‍ കുടിച്ചു. കൊല്ലം ആലപ്പാട് എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധയാണ് സാനിറ്റൈസര്‍ കുടിച്ചത്. രാവിലെയാണ് സംഭവം നടന്നത്. വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാനിറ്റൈസര്‍ അബദ്ധത്തില്‍ വൃദ്ധ കുടിക്കുകയായിരുന്നു എന്നാണ് വിവരം. എന്തിനുള്ളതാണ് സാനിറ്റൈസര്‍ എന്ന് വൃദ്ധക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാനിറ്റൈസര്‍ കുടിച്ചെന്ന് അറിഞ്ഞയുടന്‍ തന്നെ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പാട് എല്‍പി സ്കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. അഞ്ച് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് […]

കൊല്ലം: വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ വൃദ്ധ കൈകള്‍ അണുവിമുക്തമാക്കാന്‍ നല്കിയ സാനിറ്റൈസര്‍ കുടിച്ചു. കൊല്ലം ആലപ്പാട് എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധയാണ് സാനിറ്റൈസര്‍ കുടിച്ചത്.
രാവിലെയാണ് സംഭവം നടന്നത്. വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാനിറ്റൈസര്‍ അബദ്ധത്തില്‍ വൃദ്ധ കുടിക്കുകയായിരുന്നു എന്നാണ് വിവരം.
എന്തിനുള്ളതാണ് സാനിറ്റൈസര്‍ എന്ന് വൃദ്ധക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാനിറ്റൈസര്‍ കുടിച്ചെന്ന് അറിഞ്ഞയുടന്‍ തന്നെ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പാട് എല്‍പി സ്കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. അഞ്ച് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.