Top

വ്യാജ കാമുകന്‍ ഇല്ലാതാക്കിയത് മൂന്ന് ജീവനുകള്‍; ഗ്രീഷ്മയും ആര്യയുമാണ് രേഷ്മയെ വഴി തെറ്റിച്ചതെന്ന് സുഹൃത്തിന്റെ ഞെട്ടിപ്പിക്കുന്ന മൊഴി

പ്രസവിച്ച് മണിക്കൂറുകളായ ചോര കുഞ്ഞിനെ കരിയിലക്കൂനയില്‍ കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തില്‍ ഫേസ്ബുക്കിലെ ‘വ്യാജകാമുകന്‍’ മൂലം ജീവന്‍ നഷ്ടമായത് മൂന്ന് പേര്‍ക്ക്. സംഭവത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്‍ കഴിഞ്ഞ ദിവസം ആത്മഹ്യ ചെയ്ത ആര്യയും ഗ്രീഷ്മയുമായിരുന്നെന്ന് പോലീസ് കണ്ടെത്തി. ‘അനന്തു’ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും തുടങ്ങിയ ചാറ്റിംഗായിരുന്നു ദാരുണമായ പല സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ചാറ്റിംഗില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വന്നാല്‍ മാത്രമേ സ്വീകരിക്കൂ എന്ന കാമുകന്‍ അനന്തുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു […]

3 July 2021 7:30 AM GMT
ഷമീർ എ

വ്യാജ കാമുകന്‍ ഇല്ലാതാക്കിയത് മൂന്ന് ജീവനുകള്‍; ഗ്രീഷ്മയും ആര്യയുമാണ് രേഷ്മയെ വഴി തെറ്റിച്ചതെന്ന് സുഹൃത്തിന്റെ ഞെട്ടിപ്പിക്കുന്ന മൊഴി
X

പ്രസവിച്ച് മണിക്കൂറുകളായ ചോര കുഞ്ഞിനെ കരിയിലക്കൂനയില്‍ കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തില്‍ ഫേസ്ബുക്കിലെ ‘വ്യാജകാമുകന്‍’ മൂലം ജീവന്‍ നഷ്ടമായത് മൂന്ന് പേര്‍ക്ക്. സംഭവത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്‍ കഴിഞ്ഞ ദിവസം ആത്മഹ്യ ചെയ്ത ആര്യയും ഗ്രീഷ്മയുമായിരുന്നെന്ന് പോലീസ് കണ്ടെത്തി. ‘അനന്തു’ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും തുടങ്ങിയ ചാറ്റിംഗായിരുന്നു ദാരുണമായ പല സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ചാറ്റിംഗില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വന്നാല്‍ മാത്രമേ സ്വീകരിക്കൂ എന്ന കാമുകന്‍ അനന്തുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഗ്രീഷ്മ നവജാത ശിശുവിനെ പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ വീടിന് പിന്നിലെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചത്. രേഷ്മയെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ആ സുഹൃത്ത് വിവരം പോലീസിന് കൈമാറിയതോടെയാണ് കേസില്‍ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റും ടേണും വന്നിരിക്കുന്നത്. കാമുകന്‍ അനന്തുവായി ചാറ്റ് നടത്തിയിരുന്നത് ഗ്രീഷ്മയും ആര്യയുമായിരുന്നു. ഇരുവരും കുഞ്ഞിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരിക്കുന്ന രേഷ്മയുടെ ബന്ധുക്കളായിരുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ജീവിക്കാന്‍ രേഷ്മ ആഗ്രഹിച്ചിരുന്നു. നിര്‍ദോഷിയായി രണ്ടു പെണ്‍കുട്ടികള്‍ ചെയ്ത തമാശ മൂന്ന് പേരുടെ ജീവനാണ് എടുത്തത്. കാമുകന്‍ അനന്തു ഒരിക്കലും രേഷ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നില്ല. പകരം ഫേസ്ബുക്ക് ചാറ്റിംഗിലായിരുന്നു വിവരം പറഞ്ഞിരുന്നത്. രേഷ്മയെ കബളിപ്പിക്കു മാത്രമായിരുന്നു ആര്യയുടേയും ഗ്രീഷ്മയുടേയും ലക്ഷ്യം. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴായിരുന്നു ഇവര്‍ ഇത്തിക്കരയാറ്റില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്.

രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യയാണ് 23 കാരിയായ ആര്യ. വിഷ്ണുവിന്റെ സഹോദരി രജിതയുടേയും രേഷ്മ ഭവനില്‍ രാധാകൃഷ്ണന്‍ നായരുടെയും മകളാണ് 21 കാരി ഗ്രീഷ്മ. ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്.

കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്നും നടന്നത് കൊലപാതകമാണെന്നും കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.

Next Story