Top

സിപിഐഎമ്മും കേരള കോണ്‍ഗ്രസ് ബിയും ചേര്‍ന്ന് തോല്‍പ്പിച്ചെന്ന് സിപിഐ; തോറ്റിട്ട് ന്യായം പറയരുതെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കേരള കോണ്‍ഗ്രസ് ബിയും ചേര്‍ന്ന് കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി സിപിഐ. കൊല്ലം പത്തനാപുരം സിപിഐ മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീന്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടി മത്സരിച്ച പല സീറ്റിലും കേരള കോണ്‍ഗ്രസ് ബിയും സിപിഐഎമ്മും ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയോ വിമത പ്രവര്‍ത്തനം നനടത്തുകയോ നടത്തിയെന്നാണ് ആരോപണം. താലൂക്കിലെ ആറ് പഞ്ചായത്തില്‍ പിറവന്തൂരിലും പട്ടാഴി വടക്കേകരയിലുമാണ് സിപിഐക്ക് പിടിച്ചുനില്‍ക്കാനായത്.പത്തനാപുരത്ത് നാലില്‍ നിന്നും ഒരു സീറ്റായി ചുരുങ്ങുകയായിരുന്നു. ഇതിന് പുറമേ പട്ടാഴി, വിളക്കുടി, […]

25 Dec 2020 12:13 AM GMT

സിപിഐഎമ്മും കേരള കോണ്‍ഗ്രസ് ബിയും ചേര്‍ന്ന് തോല്‍പ്പിച്ചെന്ന് സിപിഐ; തോറ്റിട്ട് ന്യായം പറയരുതെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കേരള കോണ്‍ഗ്രസ് ബിയും ചേര്‍ന്ന് കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി സിപിഐ. കൊല്ലം പത്തനാപുരം സിപിഐ മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീന്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടി മത്സരിച്ച പല സീറ്റിലും കേരള കോണ്‍ഗ്രസ് ബിയും സിപിഐഎമ്മും ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയോ വിമത പ്രവര്‍ത്തനം നനടത്തുകയോ നടത്തിയെന്നാണ് ആരോപണം.

താലൂക്കിലെ ആറ് പഞ്ചായത്തില്‍ പിറവന്തൂരിലും പട്ടാഴി വടക്കേകരയിലുമാണ് സിപിഐക്ക് പിടിച്ചുനില്‍ക്കാനായത്.പത്തനാപുരത്ത് നാലില്‍ നിന്നും ഒരു സീറ്റായി ചുരുങ്ങുകയായിരുന്നു. ഇതിന് പുറമേ പട്ടാഴി, വിളക്കുടി, തലവൂര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് കനത്ത് തിരിച്ചടിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല.

സീറ്റ് വിഭജനം ആരംഭിച്ചത് മുതല്‍ തന്നെ ഇവിടെ തര്‍ക്കം രൂക്ഷമായിരുന്നു. ഇതിന് പുറമേ പിറവന്തൂര്‍ പഞ്ചായത്തില്‍ മുന്‍ധാരണക്ക് വിരുദ്ധമായി ഇത്തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് ബിയെ പരിഗണിച്ചാല്‍ സിപിഐ പിന്തുണ പിന്‍വലിക്കുകയും ഭരിക്കേണ്ടെന്ന നിലപാടിലേക്ക് എത്തുമെന്നും പാര്‍ട്ടി ഭീഷണി ഉയര്‍ത്തി.

എന്നാല്‍ തോറ്റിട്ട് ന്യായം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ പ്രതികരിച്ചത്. സിപിഐയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

Next Story