‘എന്നെ കുരീപ്പുഴയില്‍ അടക്കിയാല്‍ മതി, മരണത്തില്‍ ആര്‍ക്കും പങ്കില്ല’; കന്യാസ്ത്രീയുടെ ആത്മഹത്യാകുറിപ്പ്

കൊല്ലം കുരീപ്പുഴ കോണ്‍വെന്റില്‍ മരിച്ച കന്യാസ്ത്രീ മേബിള്‍ ജോസഫിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് ഇങ്ങനെ: എന്റെ ആരോഗ്യപരമായ കാരണങ്ങളാല്‍, അലര്‍ജി സംബന്ധമായ പ്രയാസം മൂലമാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഇതില്‍ എന്റെ സഭയിലെ സിസ്റ്റേഴ്‌സിനോ കുടുംബാംഗങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. എന്നെ കുരീപ്പുഴയില്‍ അടക്കിയാല്‍ മതി. ഞാന്‍ കിണറ്റില്‍ ഉണ്ട്.

ഇന്ന് രാവിലെയാണ് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ മേബിളിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാവുമ്പ സ്വദേശിനിയാണ് 42 വയസുകാരിയായ മേബിള്‍. അസ്വാഭാവിക മരണത്തിന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Covid 19 updates

Latest News