Top

മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിപി പ്രവര്‍ത്തകര്‍

കൊല്ലത്ത് മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിസി പ്രവര്‍ത്തകര്‍. എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃതത്വത്തിലായിരുന്നു പ്രതിഷേധം. കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എന്‍സിജി ജില്ലാ പ്രസിഡന്റ് ആര്‍കെ ശശിധരന്‍ ആവശ്യപ്പെട്ടു. മുന്നണി മാറ്റത്തോടനുബന്ധിച്ച് പാലായില്‍ മാണി സി കാപ്പന്റെ ശക്തി പ്രകടനം നടക്കുന്നതിനിടെയാണ് കൊല്ലത്ത് കോലം കത്തിക്കല്‍. തുറന്ന ജീപ്പില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കാപ്പന്‍ ശക്തി പ്രകടനം നടത്തുന്നത്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലാണ് യുഡിഎഫ് നേതാക്കള്‍ […]

14 Feb 2021 1:12 AM GMT

മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിപി പ്രവര്‍ത്തകര്‍
X

കൊല്ലത്ത് മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിസി പ്രവര്‍ത്തകര്‍. എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃതത്വത്തിലായിരുന്നു പ്രതിഷേധം. കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എന്‍സിജി ജില്ലാ പ്രസിഡന്റ് ആര്‍കെ ശശിധരന്‍ ആവശ്യപ്പെട്ടു.

മുന്നണി മാറ്റത്തോടനുബന്ധിച്ച് പാലായില്‍ മാണി സി കാപ്പന്റെ ശക്തി പ്രകടനം നടക്കുന്നതിനിടെയാണ് കൊല്ലത്ത് കോലം കത്തിക്കല്‍.

തുറന്ന ജീപ്പില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കാപ്പന്‍ ശക്തി പ്രകടനം നടത്തുന്നത്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലാണ് യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം കാപ്പനൊപ്പമുള്ള നേതാക്കളേയും വേദിയിലെത്തിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് പ്രകടനത്തിലെത്തി മാണി സി കാപ്പന് അഭിവാദ്യം അര്‍പ്പിച്ച് മടങ്ങി. ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്കാണ് കാപ്പനും അണികളും പ്രകടനവുമായി നീങ്ങുന്നത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാപ്പനെ സ്വീകരിക്കും. എന്‍സിപി ദേശീയ സെക്രട്ടറി കെജെ ജോസ് മോന്‍, സലീം പി മാത്യൂ, സുല്‍ഫീക്കര്‍ മയൂരി തുടങ്ങിയ നേതാക്കള്‍ കാപ്പന്‍ പക്ഷത്ത് എത്തിയിരുന്നു. കൂടുതല്‍ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കാപ്പന്‍ അനുകൂലികളുടെ അവകാശവാദം.

നിലവില്‍ എന്‍സിപിയിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മാണി സി കാപ്പന്‍ പറഞ്ഞത്. തനിക്കൊപ്പം 11 ഭാരവാഹികള്‍ കൂടെയുണ്ടാകുമെന്നും കാപ്പന്റെ പറഞ്ഞിരുന്നു.
യുഡിഎഫില്‍ താന്‍ എത്തിപ്പെടുന്നത് ഗുണം ചെയ്യുമന്ന് പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞിരുന്നു. പാലയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

Next Story