Top

കല്ലുപാലത്തിന് റീത്ത് ; കൊല്ലത്തെ വികസന മുരടിപ്പിന് ഉത്തമ ഉദാഹരണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്

നിര്‍മ്മാണത്തിലിരിക്കുന്ന കല്ലുപാലത്തിന് റീത്ത് വച്ചായിരുന്നു ഇത്തവണ പ്രതിഷേധം അരങ്ങേറിയത്.

22 Oct 2020 1:56 AM GMT

കല്ലുപാലത്തിന് റീത്ത് ; കൊല്ലത്തെ വികസന മുരടിപ്പിന് ഉത്തമ ഉദാഹരണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്
X

കൊല്ലം എംഎല്‍എ എം മുകേഷും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തമ്മിലുള്ള പോര് തുടരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന കല്ലുപാലത്തിന് റീത്ത് വച്ചായിരുന്നു ഇത്തവണ പ്രതിഷേധം അരങ്ങേറിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടനും എംഎല്‍എയുമായ മുകേഷിനെ ലക്ഷ്യം വച്ചുള്ള സമര പരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കന്മാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. എംഎല്‍എ ഉറങ്ങുകയാണ് എന്നാരോപിച്ച് പെരുമ്പറ കൊട്ടല്‍ സമരം നടത്തിയവരാണ് ഇത്തവണ റീത്ത് വെപ്പ് സമരവുമായി എത്തിയത്. പെരുമ്പറ കൊട്ടല്‍ സമരത്തിനെതിരെ എംഎല്‍എ നല്‍കിയ മറുപടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

‘കൊട്ടിക്കൊ കൊട്ടിക്കൊ കൊട്ടി കൊട്ടി ബിജെപി ഓഫീസില്‍ ചെന്ന് കയറരുതെ’ന്നായിരുന്നു എംഎല്‍യുടെ മറുപടി. മറുപടിയില്‍ തൃപ്തരാകാത്ത പ്രവര്‍ത്തകരാണ് ഒരു വര്‍ഷമായി നിര്‍മ്മാണത്തിലിരിക്കുന്ന കല്ലുപാലത്തില്‍ റീത്ത് വച്ചുള്ള സമരം നടത്തിയത്.

Next Story