കൊവിഡ് രോഗബാധ; കൊല്ലത്ത് സ്ഥാനാര്‍ഥിയെ മാറ്റി
കൊവിഡ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി. ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭ അനിലാണ് പുതിയ സ്ഥാനാര്‍ഥി. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കും കുടുംബത്തിനും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ആകെയുള്ള 26ല്‍ 20 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഡിവിഷനും സ്ഥാനാര്‍ഥികളും: കുലശേഖരപുരം- ഷീബ ബാബു, ഓച്ചിറ- ബി.സെവന്തികുമാരി, ശൂരനാട്- അംബിക വിജയകുമാര്‍, […]

കൊവിഡ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി. ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭ അനിലാണ് പുതിയ സ്ഥാനാര്‍ഥി. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കും കുടുംബത്തിനും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
ആകെയുള്ള 26ല്‍ 20 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഡിവിഷനും സ്ഥാനാര്‍ഥികളും: കുലശേഖരപുരം- ഷീബ ബാബു, ഓച്ചിറ- ബി.സെവന്തികുമാരി, ശൂരനാട്- അംബിക വിജയകുമാര്‍, കുന്നത്തൂര്‍ -ദിനേശ് ബാബു, നെടുവത്തൂര്‍- എസ്.ജയശ്രീ, കലയപുരം- ആര്.രശ്മി, തലവൂര്‍- രാധ മോഹന്‍, വെട്ടിക്കവല- ബ്രിജേഷ് ഏബ്രഹാം, കരവാളൂര്‍- ഷിബു ബെഞ്ചമിന്‍, അഞ്ചല്‍- ലത സുനില്‍, കുളത്തൂപ്പുഴ- ഏരൂര്‍ സുഭാഷ്, ചടയമംഗലം- വി.ഒ.സാജന്, വെളിനല്ലൂര്‍- എസ്.എസ്.ശരത്, വെളിയം – ബിന്ദു ശ്രീകുമാര്‍, നെടുമ്പന- ഷീല ദുഷ്യന്തന്, ഇത്തിക്കര ഫേബ സുദര്ശനന്, കല്ലുവാതുക്കല്‍ – ജയശ്രീ രമണന്, മുഖത്തല- യു.വഹീദ, കുണ്ടറ- കെ.ബാബുരാജന്, തേവലക്കര- ദിനകര്‍ കോട്ടക്കുഴി