കളിക്കിടെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത കുട്ടികളെ വളഞ്ഞിട്ട് തല്ലി കൂട്ടുകാര്‍; പരാതിപ്പെടരുതെന്ന് ഭീഷണി
കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമര്‍ദനം. തന്റെ അമ്മയെ ചേര്‍ത്ത് കൊണ്ട് തെറി പറഞ്ഞത് കുട്ടി ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. കൊല്ലം പേരൂര്‍ കല്‍കുളത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് മര്‍ദിച്ചത്. സുഹൃത്തിനെ അക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8 ാം ക്ലാസുകാരനേയും മര്‍ദിച്ചു. 24 ാം തിയ്യതിയായിരുന്നു സംഭവം. ഇന്നലെയാണ് എട്ടാം ക്ലാസുകാരന്റെ രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം. അതേസമയം മര്‍ദന വിവരം പുറത്ത് പറഞ്ഞാല്‍ […]

കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമര്‍ദനം. തന്റെ അമ്മയെ ചേര്‍ത്ത് കൊണ്ട് തെറി പറഞ്ഞത് കുട്ടി ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. കൊല്ലം പേരൂര്‍ കല്‍കുളത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് മര്‍ദിച്ചത്. സുഹൃത്തിനെ അക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8 ാം ക്ലാസുകാരനേയും മര്‍ദിച്ചു.
24 ാം തിയ്യതിയായിരുന്നു സംഭവം. ഇന്നലെയാണ് എട്ടാം ക്ലാസുകാരന്റെ രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം. അതേസമയം മര്‍ദന വിവരം പുറത്ത് പറഞ്ഞാല്‍ ഇതിലും വലിയത് കിട്ടുമെന്ന് അക്രമികള്‍ ഭീഷണി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
മര്‍ദനമേറ്റ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും വലിയ മാനസിക സമ്മര്‍ദത്തിലാണ് .
സമാനസംഭവമായിരുന്നു കളമശേരിയും നടന്നത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് 17 കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്ത്തിയാവാത്തകുട്ടിയായിരുന്നു ജീവനൊടുക്കിയത്.
ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.