കൊല്ലം പന്മനയിലും ചോല വാര്‍ഡിലും യുഡിഎഫിന് വിജയം
കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊല്ലം ചോല വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അനില്‍കുമാറിന്റെ വിജയം 70 വോട്ടുകള്‍ക്കാണ്. മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില്‍ യുഡിഎഫിന് ഭൂരിപക്ഷമായി. തൃശൂര്‍ കോര്പറേഷന് പുല്ലഴി ഡിവിഷനില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിലെ കെ.രാമനാഥന് 1009 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നും […]

കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊല്ലം ചോല വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അനില്‍കുമാറിന്റെ വിജയം 70 വോട്ടുകള്‍ക്കാണ്.
മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില്‍ യുഡിഎഫിന് ഭൂരിപക്ഷമായി.
തൃശൂര്‍ കോര്പറേഷന് പുല്ലഴി ഡിവിഷനില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിലെ കെ.രാമനാഥന് 1009 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നും പുല്ലഴി ഡിവിഷന് തിരിച്ച് പിടിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ അഡ്വ. മഛത്തില്‍ രാമന് കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ കക്ഷിനില: യുഡിഎഫ് 24, എല്‍ഡിഎഫ് 24. സ്വതന്ത്രന് ഒന്ന് (നിലവിലെ മേയര്‍ എംകെ വര്‍ഗീസ്).
കളമശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഫീഖ് മരയ്ക്കാര്‍ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി സമീലിനെയാണ് റഫീഖ് തോല്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാര്‍ത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് നേടാനായത്. ഇതോടെ നഗരസഭയില്‍ കക്ഷിനില 20-21 എന്നായി.
സ്വതന്ത്ര സ്ഥാനാര്‍ഥി തെള്ളിയില്‍ ജെ മാത്യുവിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. 42 വാര്‍ഡുകളുള്ള നഗരസഭയില്‍ യുഡിഎഫിന് 19, എല്‍ഡിഎഫിന് 18, യുഡിഎഫ് വിമതര്‍ രണ്ട്, സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എല്‍ഡിഎഫിനെയും, ഒരു യുഡിഎഫ് വിമതന് യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.