Top

സിബിഐ ചമഞ്ഞ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ടു; റിപ്പബ്ലിക്ക് ടി വി മാധ്യമപ്രവര്‍ത്തകനെ പോലീസ് തിരയുന്നു

സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയതിന് റിപ്പബ്ലിക്ക് ബംഗള റിപ്പോര്‍ട്ടറെ പോലീസ് തിരയുന്നു. കേസില്‍ മൂന്നുപേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക്ക് ബംഗള റിപ്പോര്‍ട്ടര്‍ അവിഷേക് സെന്‍ഗുപ്തയെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ട കേസില്‍ ബംഗാള്‍ പോലീസ് തിരയുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നിഗമനം. കേസില്‍ ഇതിനകം മൂന്നുപേര്‍ അറസ്റ്റിലായി. സ്വരൂപ് റോയ്, പ്രാടിക്ക് സര്‍ക്കാര്‍, രാജെഷ് അധികാരി എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ച് അന്വേഷണത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. […]

27 May 2021 1:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിബിഐ ചമഞ്ഞ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ടു; റിപ്പബ്ലിക്ക് ടി വി മാധ്യമപ്രവര്‍ത്തകനെ പോലീസ് തിരയുന്നു
X

സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയതിന് റിപ്പബ്ലിക്ക് ബംഗള റിപ്പോര്‍ട്ടറെ പോലീസ് തിരയുന്നു. കേസില്‍ മൂന്നുപേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക്ക് ബംഗള റിപ്പോര്‍ട്ടര്‍ അവിഷേക് സെന്‍ഗുപ്തയെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ട കേസില്‍ ബംഗാള്‍ പോലീസ് തിരയുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നിഗമനം. കേസില്‍ ഇതിനകം മൂന്നുപേര്‍ അറസ്റ്റിലായി. സ്വരൂപ് റോയ്, പ്രാടിക്ക് സര്‍ക്കാര്‍, രാജെഷ് അധികാരി എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ച് അന്വേഷണത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സെന്‍ഗുപ്തയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

മെയ് 24നാണ് കൊല്‍ക്കത്തയിലെ ബോസപ്കര്‍ സ്വദേശിയായ സ്വിറ്റിനാഥ് റോയി എന്ന യുവതി പരാതിയുമായി രംഗത്തെത്തുന്നത്. തന്റെ ഭര്‍ത്താവായ അജിത് റോയിയെ സി ബി ഐ ഓഫീസര്‍മാരെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ തട്ടികൊണ്ടുപോയെന്നും തുടര്‍ന്ന് തട്ടിക്കൊണ്ടുപോയവര്‍ രണ്ടുകോടി മോചനദ്രവ്യമാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടുപോയവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 15 ലക്ഷം രൂപ നല്കാമെന്ന് സ്വിറ്റി സമ്മതിച്ചു. തുടര്‍ന്ന് തുക കൈമാറിയതിന് ശേഷം അജിത് റോയിയെ മോചിതനാക്കി. പിന്നീടാണ് സ്വിറ്റി നാഥ് റോയി സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

സി ബി ഐ കൊല്‍ക്കത്ത ഓഫീസ് നിലനില്ക്കുന്ന നിസ്സാം പാലസ്സിലേക്കാണ് സംഘം അജിതിനെ കൊണ്ടുപോയതായി മനസ്സിലാക്കിയതെന്നാണ് സ്വിറ്റി റോയ് പറയുന്നത്. എന്നാല്‍ നിസ്സാം പാലസില്‍ അന്വോഷിച്ചപ്പോഴാണ് അത്തരം ഒരറസ്റ്റ് നടന്നിട്ടില്ലെന്ന് സ്വിറ്റിക്ക് അറിയാന്‍ കഴിഞ്ഞത്. സെന്‍ഗുപ്ത സ്ഥിരം ജീവനക്കാരനല്ലെന്നാണ് റിപ്പബ്ലിക്ക് ബംഗാള ടിവി അധികൃതര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത്. മെയ് 25ന് തന്നെ അയാളെ സസ്‌പെന്റ് ചെയ്തതായും ചാനല്‍ അധികൃതര്‍ അറിയിച്ചു.

Next Story