Top

മമതയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി; സുവേന്ദു അധികാരിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പിനെതിരെ മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി, റിട്ടേണിംഗ് ഓഫീസര്‍, തെരഞ്ഞടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിലപാട്. അതിനിടെ സുവേന്ദു അധികാരി മമതയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി. വിവിപാറ്റുകള്‍, ഇവിഎമ്മുകള്‍ അടക്കമുള്ള നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അനുബന്ധ രേഖകള്‍ സൂക്ഷിച്ചുവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് […]

15 July 2021 3:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമതയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി; സുവേന്ദു അധികാരിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും  നോട്ടീസ്
X

നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പിനെതിരെ മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി, റിട്ടേണിംഗ് ഓഫീസര്‍, തെരഞ്ഞടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിലപാട്.

അതിനിടെ സുവേന്ദു അധികാരി മമതയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി. വിവിപാറ്റുകള്‍, ഇവിഎമ്മുകള്‍ അടക്കമുള്ള നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അനുബന്ധ രേഖകള്‍ സൂക്ഷിച്ചുവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു.

എല്ലാ രേഖകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രികകള്‍, ഉപകരണങ്ങള്‍, റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോകള്‍, എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷിതമായി സംരക്ഷിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. നന്ദ്രിഗാമില്‍ ബി ജെ പി നേതാവ് സുവേന്ദു അധികാരിയുടെ വിജയത്തിനെതിരെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹര്‍ജി നല്കിയത്. 1956 വോട്ടുകള്‍ക്കാണ് സുവേന്ദു നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയത്.

നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലെ കൗശിക് ചന്ദയായിരുന്നു ഹര്‍ജി പരിഗണിച്ചിരുന്നത്. മമതയും ടി എം സിയും ചന്ദയ്‌ക്കെതിരെ ബി ജെ പി ബന്ധം ആരോപിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചന്ദ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത ഹൈക്കോടതയിലെ ഇടക്കാല ചീഫ് ജസ്റ്റിസ് രജേഷ് ജിന്‍ഡാള്‍, ഷാംമ്പ സര്‍ക്കാര്‍ എന്നിവര്‍ ഹര്‍ജി പരിഗണനയ്‌ക്കെടുക്കുന്നത്.

Next Story

Popular Stories