ബിജെപി കൗണ്‍സിലറുടെ കൊലപാതകം;ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തം
ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബിജെപി മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും, പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഹൗറ ജില്ലയിലെ സാന്ദ്രഗച്ചിയിലാണ് ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ച്് പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടത്. ബിജെപിയുടെ കൗണ്‍സിലര്‍ മനീഷ് ശുക്ലയെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നതിനു പിന്നാലെയാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബിജെപി മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും, പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഹൗറ ജില്ലയിലെ സാന്ദ്രഗച്ചിയിലാണ് ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടത്. ബിജെപിയുടെ കൗണ്‍സിലര്‍ മനീഷ് ശുക്ലയെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നതിനു പിന്നാലെയാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. റാലി സമാധാനപരമായിരുന്നു എന്നും, പൊലീസ് ബലം പ്രയോഗിച്ചതിനാലാണ് അക്രമസ്വഭാവത്തിലേക്ക് പോകേണ്ടി വന്നതെന്നും ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു.
‘പലയിടങ്ങളിലും ലാത്തിച്ചാര്‍ജ്ജ് ഉണ്ടായി, റാലിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഖിദ്രിപൂര് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് കല്ലേറുണ്ടായി, എന്നാല്‍ പൊലീസ് അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു’ , ബിജെപി ആരോപിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് നടത്തിയ സമരത്തിനു നേരേ പൊലീസ് അതിക്രമം അഴിച്ചു വിടുകയായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. കൊവിഡ് നിയമങ്ങള്‍ തങ്ങള്‍ക്ക് മാത്രമായുള്ളതാണോ എന്നും അവര്‍ ചോദിക്കുന്നു.
ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം തന്നെ പ്രവര്‍ത്തകരെ വ്യാപകമായി കൊലപ്പെടുത്തുന്നതിനും, കള്ളക്കേസില്‍ കുടുക്കുന്നതിനും എതിരെ ആയിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും ബിജെപി ആരോപിക്കുന്നു. എന്നാല്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞും, ടയറുകള്‍ക്ക് തീയിട്ടും ബിജെപി പ്രവര്‍ത്തകരും തിരിച്ചടിക്കുന്നുണ്ട്.
ഏറ്റുമുട്ടലില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനര്‍ജി, എംപി ജ്യോതിര്‍മോയ് സിംഗ് മഹാട്ടോ എന്നിവരുള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏതായാലും ഹൗറയിലെ സെക്രട്ടേറിയറ്റ് കെട്ടിടമായ നാബന്നയെ രണ്ട് ദിവസത്തെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.