Top

‘വെറെ ലെവല്‍ ആഷ് വെറെ ലെവല്‍’; മലയാളത്തില്‍ പ്രോത്സാഹിപ്പിച്ച് കോഹ്‌ലി, വീഡിയോ

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ സ്പിന്നര്‍ ആര്‍.അശ്വിനെ മലയാളത്തില്‍ പ്രോത്സാഹിപ്പിച്ച് നായകന്‍ വിരാട് കോഹ്‌ലി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 😉KOHLI: வேற லெவல்🔥வேற லெவல் Ash 🔥 உண்மையாவே இது வேற லெவல் Video🏏📹 களத்தில் பந்துவீசி கொண்டிருக்கும் @ashwinravi99 ஐ தமிழ் வார்த்தை மூலம் Encourage செய்யும் @imVkohli & சக 🇮🇳 வீரர்கள்🥰#INDvENG pic.twitter.com/utnNoELgdK — Star Sports Tamil (@StarSportsTamil) February 16, 2021 തമിഴിലും മലയാളത്തിലും പൊതുവെ ഉപയോഗിക്കുന്ന ‘വേറെ […]

18 Feb 2021 1:46 AM GMT

‘വെറെ ലെവല്‍ ആഷ് വെറെ ലെവല്‍’; മലയാളത്തില്‍ പ്രോത്സാഹിപ്പിച്ച് കോഹ്‌ലി, വീഡിയോ
X

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ സ്പിന്നര്‍ ആര്‍.അശ്വിനെ മലയാളത്തില്‍ പ്രോത്സാഹിപ്പിച്ച് നായകന്‍ വിരാട് കോഹ്‌ലി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

തമിഴിലും മലയാളത്തിലും പൊതുവെ ഉപയോഗിക്കുന്ന ‘വേറെ ലെവല്‍’ എന്ന പ്രയോഗമാണ് കോഹ്‌ലി പറഞ്ഞത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും സമാനമായ വാക്കുകള്‍ ഉപയോഗിച്ചു.

രണ്ടാം ടെസ്റ്റില്‍ അശ്വിന്റെ പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം നേടാന്‍ സഹായിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റും സെഞ്ച്വറിയും നേടിയിരുന്നു.

മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അശ്വിന് ലഭിച്ചു. ജന്മനാട്ടില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനങ്ങളുടെ പട്ടികയിലും അശ്വിന്‍ ഇടം നേടിയിട്ടുണ്ട്.

ALSO READ: ‘വരുവോം കണ്ടിപ്പാ വരുവോം’, ശ്രീശാന്തിന്റെ വീഡിയോ വൈറല്‍; കിളിപോയെന്ന് ട്രോള്‍

Next Story

Popular Stories