Top

കൊന്നത് ആര്‍.സി.ബിയെയാണെങ്കിലും ആ ഫോം ഇന്ത്യക്കുള്ളതാണ്; ജഡേജയുടെ ഫോമില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു കോഹ്ലി

സര്‍ ജഡേജയുടെ ‘രവീന്ദ്രജാലമാണ്’ ഐ.പി.എല്ലില്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ വിരാട് കോഹ്ലി നയിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തത്. നാലു തുടരന്‍ ജയവുമായി മിന്നുന്ന ഫോമില്‍ ഉയര്‍ന്നു പറന്ന ആര്‍.സി.ബിയെ ബാറ്റുകൊണ്ടും ബോളുകൊണ്ടും മിന്നുന്ന ഫീല്‍ഡിങ്ങിലൂടെയും ജഡേജ ഏറെക്കുറേ ഒറ്റയ്ക്ക് തറപറ്റിക്കുകയായിരുന്നു. പക്ഷേ തന്റെ ടീമിനെ ദയനീയ പരാജയത്തിലേക്കു തള്ളി വിട്ട ജഡേജയുടെ ഫോമില്‍ പരിഭവപ്പെടാന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കോഹ്ലിക്ക് കഴിയുന്നില്ല. മറിച്ച് ട്വന്‍്‌റി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഏറെ ആഹഌദചിത്തനാണ് കോഹ്ലി. ഇന്നലെ മത്സരം ശേഷം […]

26 April 2021 1:33 AM GMT

കൊന്നത് ആര്‍.സി.ബിയെയാണെങ്കിലും ആ ഫോം ഇന്ത്യക്കുള്ളതാണ്; ജഡേജയുടെ ഫോമില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു കോഹ്ലി
X

സര്‍ ജഡേജയുടെ ‘രവീന്ദ്രജാലമാണ്’ ഐ.പി.എല്ലില്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ വിരാട് കോഹ്ലി നയിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തത്. നാലു തുടരന്‍ ജയവുമായി മിന്നുന്ന ഫോമില്‍ ഉയര്‍ന്നു പറന്ന ആര്‍.സി.ബിയെ ബാറ്റുകൊണ്ടും ബോളുകൊണ്ടും മിന്നുന്ന ഫീല്‍ഡിങ്ങിലൂടെയും ജഡേജ ഏറെക്കുറേ ഒറ്റയ്ക്ക് തറപറ്റിക്കുകയായിരുന്നു.

പക്ഷേ തന്റെ ടീമിനെ ദയനീയ പരാജയത്തിലേക്കു തള്ളി വിട്ട ജഡേജയുടെ ഫോമില്‍ പരിഭവപ്പെടാന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കോഹ്ലിക്ക് കഴിയുന്നില്ല. മറിച്ച് ട്വന്‍്‌റി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഏറെ ആഹഌദചിത്തനാണ് കോഹ്ലി.

ഇന്നലെ മത്സരം ശേഷം നടന്ന പോസ്റ്റ്മാച്ച് പ്രസന്റേഷന്‍ ചടങ്ങില്‍ തന്റെ ആഹഌദം കോഹ്ലി പ്രകടിപ്പിക്കുകയും ചെയ്തു. ”ഇതാണ് ജഡ്ഡുവിന്റെ കഴിവ്. എല്ലാവര്‍ക്കും അതു ബോധ്യമായിക്കാണും. ഞാന്‍ ഏറെ സന്തോഷത്തിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ജഡേജ മിന്നുന്ന ഫോമിലേക്ക് ഉയര്‍ന്നു കഴിഞ്ഞു”- കോഹ്ലി പറഞ്ഞു.

രണ്ടു മാസം കഴിയുമ്പോള്‍ ജഡേജ ഇന്ത്യന്‍ ടീമിനായി കളിക്കാനിറങ്ങുമെന്നും അതിനു മുമ്പേ തന്നെ ടീം ഇന്ത്യയുടെ പ്രീമിയര്‍ ഓള്‍റൗണ്ടര്‍ ഫോമിലാകുന്നത് കാണുന്നത് ഏറെ സന്തോഷം പകരുന്നുവെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ജഡേജയുടെ ബാറ്റിന്റെ ചൂടറിഞ്ഞ ബാംഗ്ലൂരിന്റെ യുവപേസര്‍ ഹര്‍ഷല്‍ പട്ടേലിനെയും കോഹ്ലി പിന്തുണച്ചു. സീസണില്‍ ഇതുവരെയും ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ മൂന്നോവറിലും പട്ടേല്‍ മികച്ച രീതിയിലാണ് ബൗള്‍ ചെയ്തത്. ഒരോവര്‍ മാത്രമാണ് പിഴച്ചത്. ക്രിക്കറ്റ് അതൊക്കെ സാധാരണമാണ്. ഹര്‍ഷല്‍ ഗംഭീരമായി തിരിച്ചു വരും ടീമിന്‍െ്‌റ പൂര്‍ണ പിന്തണ ഹര്‍ഷലിനുണ്ട്- കോഹ്ലി പറഞ്ഞു.

Next Story

Popular Stories