Top

‘ദേഷ്യക്കാരനാണ്, ഒന്നും തോന്നല്ലേ’; ഡഗൗട്ടിലെ കസേര തട്ടിത്തെറിപ്പിച്ച കൊഹ്ലിക്ക് ‘പണി കിട്ടിയേക്കും’

പൊതുവെ കളിക്കളത്തിലെ ദേഷ്യക്കാരനെന്നാണ് വിരാട് കൊഹ്ലി അറിയപ്പെടുന്നത്. അംപയര്‍മാരോട് കയര്‍ത്തു സംസാരിക്കുന്നതില്‍ തുടങ്ങി ആഘോഷം പങ്കിടുന്നതിലും നിരാശ പ്രകടപ്പിക്കുന്നതിലുമൊക്കെ ഈ ദേഷ്യം സ്വഭാവം വിരാട് പുറത്തെടുക്കും. ഐപിഎല്ലിലെ പുതിയ സീസണില്‍ ആർസിബി നായകന്‍റെ ആദ്യ ദേഷ്യ പ്രകടനമാണ് ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിലായിരുന്നു ഡഗൌട്ടില്‍ ‘കോലി ഷോ’. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 33ല്‍ നില്‍ക്കേ കൊഹ്ലി പുറത്തായി. ഗ്ലെന്‍ മാക്‌സ് വെല്ലിനൊപ്പം മികച്ച ഇന്നിംഗ്‌സ് പടത്തുയര്‍ത്താനുള്ള ശ്രമത്തിനിടെ താരത്തെ ജെയ്‌സണ്‍ […]

15 April 2021 6:12 AM GMT

‘ദേഷ്യക്കാരനാണ്, ഒന്നും തോന്നല്ലേ’; ഡഗൗട്ടിലെ കസേര തട്ടിത്തെറിപ്പിച്ച കൊഹ്ലിക്ക് ‘പണി കിട്ടിയേക്കും’
X

പൊതുവെ കളിക്കളത്തിലെ ദേഷ്യക്കാരനെന്നാണ് വിരാട് കൊഹ്ലി അറിയപ്പെടുന്നത്. അംപയര്‍മാരോട് കയര്‍ത്തു സംസാരിക്കുന്നതില്‍ തുടങ്ങി ആഘോഷം പങ്കിടുന്നതിലും നിരാശ പ്രകടപ്പിക്കുന്നതിലുമൊക്കെ ഈ ദേഷ്യം സ്വഭാവം വിരാട് പുറത്തെടുക്കും. ഐപിഎല്ലിലെ പുതിയ സീസണില്‍ ആർസിബി നായകന്‍റെ ആദ്യ ദേഷ്യ പ്രകടനമാണ് ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിലായിരുന്നു ഡഗൌട്ടില്‍ ‘കോലി ഷോ’.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 33ല്‍ നില്‍ക്കേ കൊഹ്ലി പുറത്തായി. ഗ്ലെന്‍ മാക്‌സ് വെല്ലിനൊപ്പം മികച്ച ഇന്നിംഗ്‌സ് പടത്തുയര്‍ത്താനുള്ള ശ്രമത്തിനിടെ താരത്തെ ജെയ്‌സണ്‍ ഹോള്‍ഡര്‍ വിജയ് ശങ്കറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പുറത്തായി ഡഗൗട്ടിലെത്തിയ കൊഹ്ലി കസേര തട്ടിത്തെറിപ്പിച്ചാണ് നിരാശ പ്രകടിപ്പിച്ചത്. ദേഷ്യ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ വൈറലാവുകയും ചെയ്തു.

ഇപ്പോള്‍ മാച്ച് റഫറി കൂടി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കാര്യങ്ങള്‍ ഗൗരവമേറിയതായി. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റമാണ് കൊഹ് ലി ചെയ്തിരിക്കുന്നതെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പിഴയോ മത്സരങ്ങളില്‍ നിന്ന് വിലക്കോ താരത്തിന് നേരിടേണ്ടി വരും.

Next Story

Popular Stories